10 വർഷത്തോളം നിയമവിരുദ്ധമായി ഏകാന്ത തടവിൽ; എഴുപതുകാരന്റെ വധശിക്ഷ ഇളവുചെയ്ത് കർണാടക ഹൈക്കോടതി

10 വർഷത്തോളം നിയമവിരുദ്ധമായി ഏകാന്ത തടവിൽ; എഴുപതുകാരന്റെ വധശിക്ഷ ഇളവുചെയ്ത് കർണാടക ഹൈക്കോടതി

30 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ശിക്ഷ ഇളവ് ചെയ്ത്.
Updated on
1 min read

10 വർഷത്തോളം നിയമവിരുദ്ധമായി ഏകാന്തതടവിൽ പാർപ്പിച്ചതിന്റെ പേരിൽ എഴുപതുകാരനായ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് കർണാടക ഹൈക്കോടതി. 30 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ശിക്ഷ ഇളവ് ചെയ്ത്. ജസ്റ്റിസ് ജി നരേന്ദർ, ജസ്റ്റിസ് സി എം പൂനാച്ച എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ബെലഗാവി ജയിലിൽ കഴിയുന്ന സൈബന്ന നിങ്കപ്പ നാട്ടികറാണ്, 2005 ഏപ്രിൽ 29 ലെ കർണാടക ഗവർണറുടെ ഉത്തരവിനെയും 2013 ജനുവരി 4 ലെ ദയാഹർജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവിനെയും ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ചത്.

ദയാഹർജി തീർപ്പാക്കുന്നതിൽ 7 വർഷവും എട്ട് മാസവും കാലതാമസം നേരിട്ടതായും നിയമവിരുദ്ധമായി ഏകാന്ത തടവ് അനുഭവിക്കേണ്ടി വന്നതായും ഹ‍ർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് കണക്കിലെടുത്താണ് ക‍ർണാടക ഹൈക്കോടതിയുടെ ഉത്തരവ്. 2003 ജനുവരി 8 ന് വിചാരണ കോടതി വധശിക്ഷ വിധിച്ച തീയതി മുതൽ 2013 ജനുവരി 4 ന് രാഷ്ട്രപതി ദയാഹർജി തള്ളുന്നത് വരെ ഇപ്പോൾ 70 വയസ്സുള്ള സൈബന്നയുടെ ഏകാന്തതടവിലായിരുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് ദയാഹർജി നിരസിച്ചതിന് ശേഷം മാത്രമേ വധശിക്ഷയ്ക്ക് വിധേയരായ പ്രതികളെ ഏകാന്ത തടവിൽ പാർപ്പിക്കാവൂ എന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധമായാണ് ഇതെന്നും ബെഞ്ച് വ്യക്തമാക്കി.

10 വർഷത്തോളം നിയമവിരുദ്ധമായി ഏകാന്ത തടവിൽ; എഴുപതുകാരന്റെ വധശിക്ഷ ഇളവുചെയ്ത് കർണാടക ഹൈക്കോടതി
സംഘപരിവാർ പ്രത്യയശാസ്ത്രത്തിനെതിരെ കരുത്തുറ്റ പ്രതിരോധം തീർക്കണം; മുസഫർ സംഭവത്തിൽ പിണറായി വിജയന്‍

1988 ജനുവരി 9 നാണ്, ഭാര്യ മലകവ്വയെ കൊലപ്പെടുത്തിയ ശേഷം കലബുറഗി ജില്ലയിലെ അഫ്സൽപൂർ പോലീസിന് മുന്നിൽ സൈബന്ന കീഴടങ്ങിയത്. അതിനിടെ 1988 ജൂലൈയിൽ ജാമ്യത്തിലിറങ്ങിയ സൈബന്ന ഈ കാലയളവിൽ ജയിലിൽ വച്ച് സമ്പർക്കം പുലർത്തിയ മറ്റൊരു വിചാരണ തടവുകാരന്റെ മകൾ നിഗമ്മയെ വിവാഹം കഴിച്ചു. വിവാഹത്തിൽ അദ്ദേഹത്തിന് ഒരു കുട്ടിയുമുണ്ടായിരുന്നു.

പിന്നീട് 1993 ഫെബ്രുവരിയിൽ, കേസിൽ വിചാരണക്കോടതി സൈബന്നയെ ജീവപര്യന്തം ശിക്ഷിച്ചു. ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ അമ്മയ്ക്ക് സുഖമില്ലെന്ന കാരണത്താൽ, 1994 ഓഗസ്റ്റ് 19 ന് ഒരു മാസത്തെ പരോളിൽ പുറത്തിറങ്ങി. 1994 സെപ്തംബർ 19 ന് നാഗമ്മയെയും മകളെയും, തന്റെ കുട്ടിയല്ലെന്നും നാഗമ്മയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും ആരോപിച്ച് കൊലപ്പെടുത്തി. തുടർന്ന് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.

2003 ജനുവരി 8-ന് വിചാരണക്കോടതി സൈബന്നയ്ക്ക് വധശിക്ഷ വിധിച്ചു. വിചാരണക്കോടതി വിധിച്ച വധശിക്ഷ 2003 ഒക്ടോബറിൽ ഹൈക്കോടതി ശരിവച്ചു. പിന്നീട് ശിക്ഷയ്ക്കും വധശിക്ഷയ്ക്കുമെതിരായ സൈബന്നയുടെ അപ്പീൽ 2005 ഏപ്രിലിൽ സുപ്രീം കോടതി തള്ളി. ഇതേതുടർന്ന്, 2005 ഏപ്രിലിൽ സൈബന്ന ദയാഹർജി സമർപ്പിച്ചിരുന്നു. എന്നാൽ 2007 ൽ ഗവർണറും പിന്നീട് 2013 ൽ രാഷ്ട്രപതിയും ഇത് തള്ളുകയായിരുന്നു.

logo
The Fourth
www.thefourthnews.in