പോപുലര്‍ ഫ്രണ്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

പോപുലര്‍ ഫ്രണ്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി

പോപുലര്‍ ഫ്രണ്ട് കർണാടക പ്രസിഡന്റായിരുന്ന നസീര്‍ പാഷയാണ് കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്
Updated on
1 min read

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. പിഎഫ്ഐയുടെ നിരോധനം കോടതി ശരിവെക്കുകയും ചെയ്തു. പോപുലര്‍ ഫ്രണ്ട് കർണാടക പ്രസിഡന്റായിരുന്ന നസീര്‍ പാഷയാണ് കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

നസീര്‍ പാഷയുടെ ഭാര്യ മുഖാന്തരം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. നിലവില്‍ നസീര്‍ പാഷ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

പോപുലര്‍ ഫ്രണ്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
പോപുലർ ഫ്രണ്ടിനെ നിരോധിച്ചു

2007-08ല്‍ കര്‍ണാടക സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം പിഎഫ്ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു

യുഎപിഎ സെക്ഷന്‍ 3 (1) പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് അഞ്ച് വര്‍ഷത്തേക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജി. ഈ നിയമം ഉപയോഗിച്ച് നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ അതിന് വ്യക്തമായ കാരണങ്ങള്‍ കാണിക്കേണ്ടത് അനിവാര്യമാണെന്നും എന്നാല്‍ പിഎഫ്‌ഐയുടെ കാര്യത്തില്‍ അതുണ്ടായില്ലെന്നും ഹർജിയില്‍ ചുണ്ടിക്കാണിക്കുന്നു. 2007-08ല്‍ കര്‍ണാടക സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം പിഎഫ്ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിന്റെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് പോപുലര്‍ ഫ്രണ്ട് എന്നും ഹര്‍ജിയില്‍ പറയുന്നു.

പോപുലര്‍ ഫ്രണ്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
പോപുലർ ഫ്രണ്ടിന് ഐഎസ്സുമായി ബന്ധം, ഭരണഘടനാ സ്ഥാപനങ്ങളെ മാനിക്കുന്നില്ല, നിരോധന ഉത്തരവില്‍ കേന്ദ്രം

വിവിധ സംസ്ഥാനങ്ങളിലായി നിരവധി ആളുകള്‍ പ്രവര്‍ത്തിച്ചു വരുന്ന പാര്‍ട്ടിയാണ് പോപുലര്‍ ഫ്രണ്ട്. പാര്‍ട്ടി പ്രവര്‍ത്തനങ്ങുടെ പ്രയോജനം ഇതിനോടകം നിരവധി പേര്‍ക്ക് ലഭ്യമായിട്ടുമുണ്ട്. അത്തരം സാഹചര്യം നിലനില്‍ക്കെ യാതൊരു കാരണവും വ്യക്തമാക്കാതെ പാര്‍ട്ടിയെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചതും നിരോധനം ഏര്‍പ്പെടുത്തിയതും ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നും പിഎഫ്ഐക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയകുമാര്‍ എസ് പാട്ടീല്‍ വാദിച്ചു.

എന്നാല്‍, പാര്‍ട്ടിക്ക് നിരോധനം ഏർപ്പെടുത്തുന്നതിന് ആവശ്യമായ കാരണങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു.

സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിക്കുകയും ചെയ്തു. കൂടാതെ, സംഘടനയ്ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്റെ അധികാരങ്ങള്‍ വിനിയോഗിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പിഎഫ്ഐക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സ്റ്റേറ്റ് ഏജന്‍സികള്‍, പോലീസ് സേനകള്‍ എന്നിവ രാജ്യത്തുടനീളം നടത്തിയ ഒന്നിലധികം റെയ്ഡുകളില്‍ നൂറിലധികം പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

പോപുലര്‍ ഫ്രണ്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കുന്നു; പോപുലർ ഫ്രണ്ട് പിരിച്ചുവിട്ടുവെന്ന് നേതാക്കൾ
logo
The Fourth
www.thefourthnews.in