വരുണയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹർജി: സിദ്ധരാമയ്യക്ക് ഹൈക്കോടതി നോട്ടീസ്

വരുണയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹർജി: സിദ്ധരാമയ്യക്ക് ഹൈക്കോടതി നോട്ടീസ്

കോൺഗ്രസ് അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിച്ചത് അഴിമതിക്ക് തുല്യമെന്ന് ഹർജിക്കാരൻ
Updated on
1 min read

കർണാടകയിലെ വരുണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി. വരുണയിലെ സമ്മതിദായകനായ ശങ്കർ എന്നയാൾ ഫയൽ ചെയ്ത ഹർജി പരിഗണിച്ചാണ് കർണാടക ഹൈക്കോടതിയുടെ നടപടി. ജനപ്രാതിനിധ്യ നിയമത്തിലെ 100, 123 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം സിദ്ധരാമയ്യയ്ക്ക് അയോഗ്യത കല്പിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

കോൺഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഹർജിക്കാധാരം. ഗൃഹ ജ്യോതി, ഗൃഹലക്ഷ്മി, യുവനിധി, ശക്തി പദ്ധതി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ പാട്ടിലാക്കിയ കോൺഗ്രസ് അഴിമതിക്ക് തുല്യമായ കാര്യം ചെയ്തതായാണ് ഹർജിക്കാരന്റെ വാദം.

അടിസ്ഥാനപരമായി ഈ ഉറപ്പുകൾ സ്ഥാനാർഥിയും കോൺഗ്രസ് പാർട്ടിയും നൽകുന്ന വാഗ്ദാനങ്ങളാണ്. അവ സിദ്ദരാമയ്യയുടെ അറിവോടെയും സമ്മതത്തോടെയാണ് നിർമിച്ചത്. ഈ പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കുന്നതിൽ ഉൾപ്പെടെ പങ്കാളിയായ വ്യക്തിയെന്ന നിലയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അഴിമതിയോട് സന്ധി ചെയ്തിരിക്കുകയാണ്. വരുണയിലെ ജനപ്രതിനിധി എന്ന നിലയിൽ തുടരാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

വരുണയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹർജി: സിദ്ധരാമയ്യക്ക് ഹൈക്കോടതി നോട്ടീസ്
കർണാടക ഗവർണറെ കയറ്റാതെ വിമാനം പറന്നു; എയർ ഏഷ്യക്കെതിരെ അന്വേഷണം

വരുണയിലെ വോട്ടർമാർക്കിടയിൽ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടി വിതരണം ചെയ്ത ഗ്യാരണ്ടി കാർഡുകളും ഹർജിക്കൊപ്പം ഹാജരാക്കിയിരുന്നു. ജസ്റ്റിസ് എസ് സുനിൽ ദത്ത് കേസ് സെപ്റ്റംബർ 1ന് വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in