പകര്‍പ്പവകാശ ലംഘനം;
കോൺഗ്രസ് ട്വിറ്റർ അക്കൗണ്ടുകൾക്കെതിരായ നടപടി റദ്ദാക്കി കർണാടക ഹൈക്കോടതി

പകര്‍പ്പവകാശ ലംഘനം; കോൺഗ്രസ് ട്വിറ്റർ അക്കൗണ്ടുകൾക്കെതിരായ നടപടി റദ്ദാക്കി കർണാടക ഹൈക്കോടതി

സിവിൽ കോടതി ഉത്തരവിനെതിരെ കോൺഗ്രസ് നൽകിയ അപ്പീലിലാണ് കർണാടക ഹൈക്കോടതിയുടെ നടപടി
Updated on
1 min read

കോൺഗ്രസ്, ഭാരത് ജോഡോ യാത്ര ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത ബെം​ഗളൂരു കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. പകർപ്പവകാശ ലംഘന കേസുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് നിർദ്ദേശിച്ച സിവിൽ കോടതിയുടെ ഉത്തരവാണ് റദ്ദാക്കിയത്. പകർപ്പാവകാശ ലംഘനം ആരോപിച്ച വീഡിയോകൾ നാളെ ഉച്ചയോട് കൂടി പിൻവലിക്കാമെന്ന കോൺഗ്രസ് അഭിഭാഷകന്റെ ഉറപ്പ് കണക്കിലെടുത്താണ് കോടതിയുടെ നടപടി. സിവിൽ കോടതി ഉത്തരവിനെതിരെ കോൺഗ്രസ് നൽകിയ അപ്പീൽ നൽകിയിരുന്നു.

പകർപ്പാവകാശ ലംഘനം ആരോപിക്കപ്പെടുന്ന 45 സെക്കൻഡ് ക്ലിപ്പ് നീക്കം ചെയ്യാമെന്ന് കോൺഗ്രസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി പറഞ്ഞു. ഓഡിയോ ക്ലിപ്പ് ഉപയോഗിച്ചതിൽ വാണിജ്യപരമായ ലക്ഷ്യമില്ലെന്നും അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചു.

പകര്‍പ്പവകാശ ലംഘനം;
കോൺഗ്രസ് ട്വിറ്റർ അക്കൗണ്ടുകൾക്കെതിരായ നടപടി റദ്ദാക്കി കർണാടക ഹൈക്കോടതി
പകർപ്പാവകാശ ലംഘനം; കോൺ​ഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കും

ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രമായ 'കെജിഎഫ്-2'ലെ സംഗീതം അനധികൃതമായി ഉപയോഗിച്ചുവെന്നാരോപിച്ച് എംആർടി മ്യൂസിക് നൽകിയ പകർപ്പവകാശ ലംഘന കേസിലാണ് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്താൻ നിർദേശിച്ചത്. കോൺഗ്രസിന്റെ പ്രധാന ഹാൻഡിലായ @INCindiaയിൽ നിന്ന് പോസ്റ്റ് ചെയ്ത മൂന്ന് ട്വീറ്റുകൾ നീക്കം ചെയ്യാനും കോടതി ട്വിറ്ററിന് നിർദ്ദേശം നൽകിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെയാണ് വിലക്ക് ഏർപ്പെടുത്താനായിരുന്നു നിർദേശം.

പകര്‍പ്പവകാശ ലംഘനം;
കോൺഗ്രസ് ട്വിറ്റർ അക്കൗണ്ടുകൾക്കെതിരായ നടപടി റദ്ദാക്കി കർണാടക ഹൈക്കോടതി
ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫിലെ ഗാനം; രാഹുല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

അതേസമയം സിവിൽ കോടതി ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് വിമർശിച്ചിരുന്നു. അനീതിയാണ് നടന്നതെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി നടപടിയെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പവകാശം ലഭിക്കാന്‍ തങ്ങള്‍ കോടികളാണ് ചെലവഴിച്ചതെന്ന് കമ്പനി പറഞ്ഞു. അതിനാല്‍ തന്നെ അനുമതിയില്ലാതെ ഗാനം ഉപയോഗിച്ച കോണ്‍ഗ്രസ് നേതാക്കള്‍ സിവില്‍, ക്രിമിനല്‍ നിയമ ലംഘനത്തിന് ബാധ്യസ്ഥരാണെന്നുമായിരുന്നു കമ്പനിയുടെ നിലപാട്.

logo
The Fourth
www.thefourthnews.in