കര്‍ണാടക വഖഫ് ബോർഡില്‍ അഴിച്ചുപണി; ബിജെപി പിന്തുണയോടെ പ്രസിഡൻറായ ഷാഫി സഅദിയുള്‍പ്പെടെ നാലുപേര്‍ പുറത്ത്
ബിജെപിയുടെ പിന്തുണയോടെ കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡന്റായ കെകെ മുഹമ്മദ് ഷാഫി സഅദിയുടെ നോമിനേഷന്‍ റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. സമസ്ത കാന്തപുരം വിഭാഗം നേതാവായ ഷാഫി സഅദിയുടേതടക്കം നാലുപേരുടെ നാമനിര്‍ദേശമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയത്. മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി. യാക്കൂബ്, ഐഎഎസ് ഓഫീസറായ സെഹെറ നസീം തുടങ്ങിയ വഖഫ് ബോര്‍ഡ് അംഗങ്ങള്‍ക്കും സ്ഥാനം നഷ്ടപ്പെട്ടു.
വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം കൂടാതെ വിവിധ ബോർഡുകളിലെ ചെയർമാൻ സ്ഥാനത്തുള്‍പ്പെടെ വ്യാപക അഴിച്ചുപണിയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ നടത്തുന്നത്. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നതോടെ മുസ്ലിംകൾക്ക് ഉപമുഖ്യമന്ത്രി പദവി ഉൾപ്പെടെയുള്ള സുപ്രധാന മന്ത്രിസ്ഥാനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സഅദി രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവന വലിയ വിവാദങ്ങൾ സൃഷ്ടിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം സർക്കാരിന്റെ ഭാഗത് നിന്നുമുണ്ടായിരിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2021 നവംബർ 17നായിരുന്നു ഷാഫി സഅദി നിയമിതനാത്. സഅദിയ്ക്ക് ബിജെപി പിന്തുണയുണ്ടെന്ന ആരോപണം ഉണ്ടായിരുന്നു. കാന്തപുരം എ പി അബൂബക്കർ നേതൃത്വം നൽകുന്ന സുന്നി വിഭാഗത്തിന്റെ കർണാടകയിലെ ഏറ്റവും സ്വാധീനമുള്ള നേതാവാണ് ഷാഫി സഅദി.