'ജി20 യോഗത്തിനായി കശ്മീരിനെ ഗ്വാണ്ടനാമോയാക്കി മാറ്റി'; കേന്ദ്രത്തിനെതിരെ മെഹ്ബൂബ മുഫ്തി

'ജി20 യോഗത്തിനായി കശ്മീരിനെ ഗ്വാണ്ടനാമോയാക്കി മാറ്റി'; കേന്ദ്രത്തിനെതിരെ മെഹ്ബൂബ മുഫ്തി

നേരത്തെ പാകിസ്താന്‍ മാത്രം സംസാരിച്ചിരുന്ന കശ്മീര്‍ തര്‍ക്കത്തെക്കുറിച്ച് ഇപ്പോള്‍ ചൈനയും സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നെന്ന് വിമർശനം
Updated on
1 min read

മൂന്ന് ദിവസം നീളുന്ന ജി20 യോഗത്തിന് വേണ്ടി കേന്ദ്രം, കശ്മീരിനെ അമേരിക്കന്‍ സൈനിക ജയിലായ ഗ്വാണ്ടനാമോയാക്കി മാറ്റിയെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. അനുച്ഛേദം 370 റദ്ദാക്കിയതിന്റെ അനന്തര ഫലമാണ് ചൈനയുടെ ജി20 യോഗ ബഹിഷ്‌കരണമെന്നും എല്ലാ സാഹചര്യത്തിനും ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ മാത്രമാണെന്നും മുഫ്തി കുറ്റപ്പെടുത്തി.

കശ്മീരിലെ ഓരോ വീടുകളും ഏറ്റെടുത്ത് കഴിഞ്ഞു. വീടുകളിലെ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞു കിടക്കുകയാണ്. അതി ശക്തമായ സുരക്ഷയിലാണ് ഇപ്പോള്‍ കശ്മീര്‍ ഉള്ളത്

''അനുച്ഛേദം 370 റദ്ദാക്കിക്കൊണ്ട് കശ്മീരിനെ തുറന്ന ജയിലാക്കി കേന്ദ്രം മാറ്റി. ഇപ്പോഴിതാ ജി20 യോഗത്തിന് വേണ്ടി അമേരിക്കയുടെ 'ഗ്വണ്ടനാമോ' സൈനിക ജയിലാക്കി നാടിനെ മാറ്റിയിരിക്കുകയാണ്. കശ്മീരിലെ ഓരോ വീടുകളും ഏറ്റെടുത്ത് കഴിഞ്ഞു. വീടുകളിലെ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞുകിടക്കുകയാണ്. അതി ശക്തമായ സുരക്ഷയിലാണ് കശ്മീരുള്ളത്,'' ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മെഹ്ബൂബ മുഫ്തി പറഞ്ഞു.

''കശ്മീരിലെ ജി20 യോഗം ബിജെപിക്ക് ഒരുതരത്തില്‍ പ്രസിദ്ധിക്ക് വേണ്ടി മാത്രമാണ്. അതേസമയം സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോഓപ്പറേഷന്‍ (സാര്‍ക് ) ഉച്ചകോടി നടത്തുകയാണെങ്കില്‍ ഇവിടുത്തുകാരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ കഴിയും. എന്തുകൊണ്ട് സാര്‍ക് ഉച്ചകോടി നടത്തി കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൂടാ?'' മുഫ്തി ചോദിച്ചു.

ജി20 യോഗം ചൈന ബഹിഷ്‌കരിച്ചത് അനുച്ഛേദം 370 റദ്ദാക്കിയതിന്റെ അനന്തരഫലമാണ്. ഇവിടെ കാലു കുത്തുന്നത് മോശമാണ് എന്ന നിലപാടാണ് ഇപ്പോള്‍ ചൈനയ്ക്കുള്ളത്.

മെഹ്ബൂബ മുഫ്തി

അനുച്ഛേദം 370 റദ്ദാക്കിയാല്‍ കശ്മീരിലെ എല്ലാ പ്രശ്ങ്ങളും പരിഹരിക്കപ്പെടുമെന്നാണ് ബിജെപി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ജി20 യോഗം ചൈന ബഹിഷ്‌കരിച്ചത് അനുച്ഛേദം 370 റദ്ദാക്കിയതിന്റെ അനന്തരഫലമാണ്. ഇവിടെ കാലുകുത്തുന്നത് മോശമാണെന്ന നിലപാടാണ് ചൈനയ്ക്ക്. നേരത്തെ പാകിസ്താന്‍ മാത്രം സംസാരിച്ചിരുന്ന കശ്മീര്‍ തര്‍ക്കത്തെക്കുറിച്ച് ഇപ്പോള്‍ ചൈനയും സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചൈനയെ ഈ പ്രശ്‌നത്തില്‍ എത്തിച്ചതിന്റെ ക്രെഡിറ്റ് ബിജെപിക്കാണെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

'ജി20 യോഗത്തിനായി കശ്മീരിനെ ഗ്വാണ്ടനാമോയാക്കി മാറ്റി'; കേന്ദ്രത്തിനെതിരെ മെഹ്ബൂബ മുഫ്തി
കശ്മീർ ജി20: തർക്കപ്രദേശത്തേയ്ക്കില്ലെന്ന് ചൈന, സ്വന്തം പ്രദേശത്ത് നടത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യ

നാളെയാണ് മൂന്ന് ദിവസം നീളുന്ന ജി20 യോഗത്തിന് കശ്മീരില്‍ തുടക്കമാകുന്നത്. കശ്മീര്‍ തര്‍ക്കപ്രദേശമാണെന്നും അവിടെ നടക്കുന്ന ജി20 യോഗത്തില്‍ പങ്കെടുക്കില്ലെന്നുമുള്ള നിലപാടിലാണ് ചൈന. പാകിസ്താന്‍ നേരത്തെ തന്നെ വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം തുര്‍ക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഇതുവരെ സമ്മേളനത്തിന് രജിസ്‌ട്രേഷന്‍ നടത്താത്തതും വാര്‍ത്താ പ്രാധാന്യം നേടി.

logo
The Fourth
www.thefourthnews.in