കെജ്‍രിവാളിന് തിരിച്ചടി; ജാമ്യത്തിന് സ്റ്റേ, ഇഡിയുടെ അപ്പീല്‍ പരിഗണിക്കുന്നതുവരെ മോചനമില്ല

കെജ്‍രിവാളിന് തിരിച്ചടി; ജാമ്യത്തിന് സ്റ്റേ, ഇഡിയുടെ അപ്പീല്‍ പരിഗണിക്കുന്നതുവരെ മോചനമില്ല

ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ഇഡി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് ജാമ്യം തടഞ്ഞത്
Updated on
1 min read

മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നല്‍കിയ റോസ് അവന്യു കോടതി വിധി താത്കാലികമായി സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി. ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ഇഡി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് ജാമ്യം തടഞ്ഞത്. രാത്രി 8 മണിയോടെ തിഹാര്‍ ജയിലില്‍ നിന്ന് കെജ്‍രിവാള്‍ പുറത്തിറങ്ങാനിരിക്കെയാണ് ഹൈക്കോടതി നടപടി.

ജാമ്യം നല്‍കരുതെന്ന ആവശ്യം റോസ് അവന്യു കോടതി തള്ളിയതിന് പിന്നാലെയാണ് ഇഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

കെജ്‍രിവാളിന് തിരിച്ചടി; ജാമ്യത്തിന് സ്റ്റേ, ഇഡിയുടെ അപ്പീല്‍ പരിഗണിക്കുന്നതുവരെ മോചനമില്ല
ആന്ധ്രയിൽ ബംഗ്ലാവിനെ ചൊല്ലി തർക്കം; ജഗനെ 'ഫർണിച്ചർ ചോർ' എന്ന് വിളിച്ച് ടിഡിപി

നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സുപ്രീം കോടതി കെജ്‍രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ജൂണ്‍ രണ്ടിന് വീണ്ടും ജയിലിലേക്ക് പോവുകയായിരുന്നു. അവസാനഘട്ട വോട്ടെടുപ്പിനുശേഷം കീഴടങ്ങാനായിരുന്നു കെജ്‍രിവാളിന് കോടതി നല്‍കിയ നിര്‍ദേശം. മാര്‍ച്ച് 21ന് അറസ്റ്റിലായ കെജ്‍രിവാള്‍ ജുഡീഷ്യല്‍, ഇ ഡി കസ്റ്റഡികളിലായി 50 ദിവസത്തോളം ജയിലില്‍ കഴിഞ്ഞതിനുശേഷമായിരുന്നു നേരത്തെ ജാമ്യം ലഭിച്ചത്. അറസ്റ്റിലായി മൂന്നു മാസം നാളെ തികയാനിരിക്കെയാണ് വ്യാഴാഴ്ച റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചത്.

മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ ഡി കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതില്‍ കെജ്‍രിവാളിന് വ്യക്തമായ പങ്കാളിത്തമുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം. 100 കോടി രൂപയടങ്ങിയ ചാക്കുകെട്ടുകള്‍ എഎപിക്ക് ലഭിച്ചെന്നും ഈ പണമാണ് ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചതെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു. എന്നാല്‍ ഇ ഡിയുടെ ആരോപണങ്ങളെല്ലാം കെജ്‍രിവാള്‍ തള്ളുകയും മേയ് പത്തിന് ജാമ്യം അനുവദിക്കുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in