സിദ്ദീഖ് കാപ്പന്‍
സിദ്ദീഖ് കാപ്പന്‍

സിദ്ദീഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും

ഉത്തര്‍ പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലും, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതിയും ജാമ്യം അനുവദിച്ചതോടെയാണ് കാപ്പന് ജയില്‍ മോചനത്തിന് വഴി തുറന്നത്.
Updated on
1 min read

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും. ജയില്‍ മോചനത്തിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ജാമ്യത്തിനാവശ്യമായ ബോണ്ടുകള്‍ അംഗീകരിച്ച ലഖ്‌നൗ കോടതി റിലീസിങ് ഓര്‍ഡര്‍ ജയിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍ പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലും, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതിയും ജാമ്യം അനുവദിച്ചതോടെയാണ് കാപ്പന് ജയില്‍ മോചനത്തിന് വഴി തുറന്നത്.

ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയായിരുന്നു കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് യുഎപിഎ ചുമത്തി ജയിലിലടച്ചു. പിന്നീട് നീണ്ട രണ്ട് വര്‍ഷങ്ങള്‍ വിചാരണ പോലുമില്ലാതെ ജയിലില്‍ കഴിയുകയായിരുന്നു കാപ്പന്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് യുഎപിഎ കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കി. എന്നാല്‍ ഇഡി കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ പുറത്തിറങ്ങാനായില്ല. ഡിസംബര്‍ 23 ന് അലഹബാദ് കോടതിയുടെ ലക്നൗ ബെഞ്ച് ഇഡി കേസിലും ജാമ്യം നല്‍കുകയായിരുന്നു.

logo
The Fourth
www.thefourthnews.in