ഐഐടി ഗുവാഹത്തിയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ഐഐടി ഗുവാഹത്തിയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ആത്മഹത്യയെന്ന് പോലീസ്
Updated on
1 min read

ഗുവാഹത്തി ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശിയായ സൂര്യനാരയണന്‍ പ്രേം കിഷോര്‍ ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബിടെക് ഡിസൈന്‍ വിഭാഗം അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് സൂര്യനാരായണന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായി ഗുവാഹത്തി പോലീസ് പറഞ്ഞു.

ഗായകനും അഭിനേതാവും ഐ ടി പ്രൊഫഷണലുമായ പ്രേം കിഷോറിന്റെയും ശ്രീജയുടെയും മൂത്ത മകനാണ് സൂര്യനാരായണന്‍. മരണ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുടുംബം ഗുവാഹട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം നാളെ വൈകുന്നേരം പാല്‍കുളങ്ങരയിലെ വീട്ടില്‍ എത്തിക്കുമെന്നാണ് വിവരം.

രാജ്യത്തെ ഐഐടികളില്‍ പത്ത് വര്‍ഷത്തിനിടയില്‍ നിരവധി ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഞ്ച് വര്‍ഷത്തിനിടയില്‍ ആത്മഹത്യ ഉള്‍പ്പെടെ 14 വിദ്യാര്‍ത്ഥികളുടെ മരണങ്ങള്‍ ഐഐടികളില്‍ റിപ്പോര്‍ട്ട് ചെയ്യ്തതായി 2019 ലെ കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in