അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ 
ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം

അമൃത്പാൽ സിങ്ങിനായുള്ള തിരച്ചിൽ തുടരുന്നെന്ന് പഞ്ചാബ് പോലീസ്
Updated on
1 min read

ബ്രിട്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. സംഘമായി സാൻഫ്രാൻസികോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയ ഖലിസ്ഥാൻ പതാകയേന്തിയ ആക്രമികൾ വാതിലുകൾ തകർത്ത് അകത്ത് കയറുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. കോൺസുലേറ്റ് കെട്ടിടത്തിൽ രണ്ടുപേർ സ്ഥാപിച്ചിരുന്ന ഖലിസ്ഥാനി പതാകകൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തതിന് പിന്നാലെയാണ് സംഘം ചേര്‍ന്നെത്തി ആക്രമണം നടത്തിയത്.

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ 
ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം
അമൃത്പാൽ സിങിനെ അറസ്റ്റ് ചെയ്തെന്ന് നിയമോപദേശകൻ; വ്യാജ ഏറ്റമുട്ടലിൽ കൊലപ്പെടുത്താൻ ശ്രമമെന്നും ആരോപണം

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ പോലീസ് ഉയർത്തിയ താത്കാലിക സുരക്ഷാ തടസങ്ങൾ മറികടന്ന് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നതും പതാകകൾ വീണ്ടും സ്ഥാപിക്കുന്നതും കാണാം.

പഞ്ചാബിൽ ഇന്ന് കൂടി ഇന്റര്‍നെറ്റ് നിരോധനം തുടരും. എസ് എം എസ് സേവനവും താത്ക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്

കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണമുണ്ടായത്. സംഘം ഓഫീസിന് നേരെ ആക്രമം നടത്തുകയും ദേശീയ പതാകയെ അപമാനിക്കുകയും ചെയ്തു. 'വാരിസ് പഞ്ചാബ് ദേ' തലവന്‍ കൂടിയായ അമൃത്പാൽ സിങ്ങിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കിയ സാഹചര്യത്തിലാണ് അക്രമസംഭവങ്ങള്‍. എന്നാൽ സാൻഫ്രാൻസിസ്കോ പോലീസ് സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ 
ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം
അമൃത്പാൽ സിങ് കസ്റ്റഡിയിലോ? തിരച്ചിൽ ശക്തം; രാജ്യത്തിന് പുറത്തും പ്രതിഷേധം, 112 പേർ അറസ്റ്റിൽ

അതേസമയം ഖലിസ്ഥാനി നേതാവും 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനുമായ അമൃത്പാൽ സിങ്ങിനായുള്ള തിരച്ചിൽ വ്യാപകമായി മൂന്നാം ദിവസവും തുടരുകയാണ്. പഞ്ചാബ് പോലീസ് സംസ്ഥാനത്ത് ഉടനീളം ഞായറാഴ്ച നടത്തിയ ഫ്ലാഗ് മാർച്ചിലും തിരച്ചിലിലുമായി അമൃത് പാലിന്റെ 34 അനുയായികളെയാണ് അറസ്റ്റ് ചെയ്‌തത്‌. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 112 ആയി. പ്രതിഷേധങ്ങൾ തടയാൻ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജലന്ധർ ജില്ലയിലെ ബോപാരായ് കലാമിന് സമീപം ധർണ നടത്താന്‍ ശ്രമമുണ്ടായെങ്കിലും അനുയായികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പഞ്ചാബിൽ ഇന്റര്‍നെറ്റ് നിരോധനം തുടരും. എസ് എം എസ് സേവനവും താത്ക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in