അമൃത്പാലിന്റെ അടുത്ത സഹായി പപൽ പ്രീത് സിങ് അറസ്റ്റിൽ; ഇരുവരും ഒളിവിൽ കഴിഞ്ഞത് ഒരുമിച്ചെന്ന് പോലീസ്

അമൃത്പാലിന്റെ അടുത്ത സഹായി പപൽ പ്രീത് സിങ് അറസ്റ്റിൽ; ഇരുവരും ഒളിവിൽ കഴിഞ്ഞത് ഒരുമിച്ചെന്ന് പോലീസ്

ഹോഷിയാർപ്പൂരിൽ എത്തിയ അമൃത്പാലും സഹായിയും രക്ഷപ്പെടാനായി രണ്ട് വഴിക്ക് പിരിഞ്ഞതാണെന്നും പോലീസ്
Updated on
1 min read

ഒളിവിൽ കഴിയുന്ന ഖലിസ്ഥാൻവാദി നേതാവ് അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായി പപൽപ്രീത് സിങ് പിടിയിൽ. പഞ്ചാബ് പോലീസും കൗണ്ടർ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പപൽപ്രീതിനെ ഹോഷിയാർപൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. പൊലീസിനെ വെട്ടിച്ച് ജലന്ധറിൽ നിന്നും രക്ഷപ്പെട്ട അമൃത്പാൽ സിങ്ങും പപൽപ്രീതും ഒരുമിച്ചായിരുന്നു. ഹോഷിയാർപൂരിൽ എത്തിയ ശേഷം രക്ഷപ്പെടാനായി ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞതാണെന്ന് പോലീസ് പറയുന്നു. അതിനിടെ അമൃത്പാലും പാപൽപ്രീതും ഫഗ്വാര ടൗണിലും ഗ്രാമ പ്രദേശമായ നാദ്‌ലോൺ, ബിബി എന്നിവിടങ്ങളിലും താമസിച്ചിരുന്നുവെന്നും പോലീസിന് വ്യക്തമായി.

അമൃത്പാലിന്റെ അടുത്ത സഹായി പപൽ പ്രീത് സിങ് അറസ്റ്റിൽ; ഇരുവരും ഒളിവിൽ കഴിഞ്ഞത് ഒരുമിച്ചെന്ന് പോലീസ്
അമൃത്പാല്‍ സിങ് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്; സിഖ് സമ്മേളനം 14ന്, പഞ്ചാബ് പോലീസിന്റെ അവധികള്‍ റദ്ദാക്കി

മാര്‍ച്ച് 18നാണ് ഖാലിസ്ഥാൻ അനുകൂല സംഘടനയായ 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനായ അമൃത്പാല്‍ സിങ് ഒളിവിൽ പോകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. അമൃത്പാല്‍ സിങ്ങിന്റെ അനുയായി ലവ് പ്രീത് തുഫാന്‍ ഉള്‍പ്പെടെയുള്ളവരെ, തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കേസുകളുടെ പേരില്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയൊരു സംഘം അജ്നാല പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. നൂറുകണക്കിന് പേരാണ് തോക്കുകളും വാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി രംഗത്തെത്തിയത്. പോലീസ് സ്റ്റേഷന് മുന്‍പിലുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത് പോലീസിനു നേരെ സംഘം ഇരച്ചുകയറുകയായിരുന്നു.

അമൃത്പാലിന്റെ അടുത്ത സഹായി പപൽ പ്രീത് സിങ് അറസ്റ്റിൽ; ഇരുവരും ഒളിവിൽ കഴിഞ്ഞത് ഒരുമിച്ചെന്ന് പോലീസ്
'കീഴടങ്ങില്ല, ജനങ്ങള്‍ക്ക് മുന്നില്‍ ഉടനെത്തും'; പുതിയ വീഡിയോ സന്ദേശവുമായി അമൃത്പാല്‍ സിങ്

പോലീസ് സ്റ്റേഷൻ ആക്രമിച്ച് വാരിസ് പഞ്ചാബ് ദേ അംഗങ്ങളായ പ്രതികളെ മോചിപ്പിച്ചതോടെയാണ് അമൃത്പാലിനെ പിടികൂടാനുള്ള പ്രവർത്തനങ്ങൾ പൊലീസ് ഊർജിതമാക്കിയത്. ശക്തമായ തിരച്ചിൽ ആരംഭിച്ച പൊലീസ് അമൃത്പാലിന്റെ അമ്മാവൻ അടക്കം നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അമൃത്പാൽ സിങ് ജലന്ധറിൽ വേഷവും വാഹനവും മാറി പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

അമൃത്പാലിന്റെ അടുത്ത സഹായി പപൽ പ്രീത് സിങ് അറസ്റ്റിൽ; ഇരുവരും ഒളിവിൽ കഴിഞ്ഞത് ഒരുമിച്ചെന്ന് പോലീസ്
സന്യാസി വേഷത്തില്‍ രക്ഷപ്പെട്ടോ?; അമൃത്പാല്‍ സിങ്ങിനായി ഡല്‍ഹിയിലും തെരച്ചില്‍

തുടർന്ന് അമൃത്പാൽ നേപ്പാളിലേക്ക് കടന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോകൾ പുറത്തുവന്നു. നിരന്തരം സ്ഥലം മാറിക്കൊണ്ടിരിക്കുകയായിരുന്നു അമൃത് പാലും സഹായിയും. അതിനിടയിലാണ് പപൽപ്രീത് സിങ് അറസ്റ്റിലായിരിക്കുന്നത്. അതേസമയം അമൃതപാലിനും പപലിനുമെതിരെ വധശ്രമം , സംഘർഷം സൃഷ്ടിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്യൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in