ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: 'ഇന്ത്യ'ന്‍ എംപിമാര്‍ നാളെ പ്രത്യേക യോഗം ചേരും

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: 'ഇന്ത്യ'ന്‍ എംപിമാര്‍ നാളെ പ്രത്യേക യോഗം ചേരും

ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുക
Updated on
1 min read

കേന്ദ്ര സര്‍ക്കാരിന്റെ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നയം സംബന്ധിച്ച് തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ'നാളെ പ്രത്യേക യോഗം ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിനു കീഴിലുള്ള എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. ന്യൂഡല്‍ഹിയില്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുക.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: 'ഇന്ത്യ'ന്‍ എംപിമാര്‍ നാളെ പ്രത്യേക യോഗം ചേരും
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പ്രായോഗികമോ?

കേന്ദ്ര സര്‍ക്കാര്‍ ഈ മാസം 18 മുതല്‍ 23 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രം രൂപീകരിക്കാനാണ് പ്രതിപക്ഷം യോഗം ചേരുന്നത്. പ്രത്യേക സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ കേന്ദ്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫലപ്രദമായ ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് പ്രത്യേക സെഷന്‍ കൂടുന്നതെന്നു മാത്രമായിരുന്നു വിശദീകരണം.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: 'ഇന്ത്യ'ന്‍ എംപിമാര്‍ നാളെ പ്രത്യേക യോഗം ചേരും
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; സാധ്യതാ പഠനസമിതിയില്‍ നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി പിന്മാറി

എന്നാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം മുന്‍നിര്‍ത്തിയുള്ള പ്രത്യേക ബില്‍, ഏകീകൃത സിവില്‍ കോഡ് ബില്‍ തുടങ്ങിയവ പ്രത്യേക സമ്മേളനത്തിന്റെ അജന്‍ഡയാകുമെന്നാണ് സൂചന. ഇതില്‍ പ്രധാനമായും കേന്ദ്രം ഉന്നംവയ്ക്കുന്നത് ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുദ്ദേശിച്ചുള്ള പ്രത്യേക ബില്ലാണ്. ഇതില്‍ പ്രതിപക്ഷം എതിര്‍സ്വരം ഉന്നയിച്ചു കഴിഞ്ഞു. വിഷയത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതിയില്‍ നിന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഇന്നലെ പിന്മാറുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെയായിരുന്നു ഏറ്റവും ഒടുവില്‍ പാര്‍ലമെന്റ് ചേര്‍ന്നത്. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ എന്‍ഡിയെയും പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കാണ് ഈ മണ്‍സൂണ്‍ സെഷന്‍ വേദിയായത്. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനും സെഷന്‍ സാക്ഷ്യം വഹിച്ചു. പ്രമേയം എന്‍ഡിഎ മൃഗീയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in