'ക്ഷണം ലഭിച്ചത് വളരെ വൈകി'; പുതിയ പാർലമെന്റ് മന്ദിരത്തിലെ പതാകയുയർത്തൽ ചടങ്ങിന്  ഖാർഗെ എത്തില്ല

'ക്ഷണം ലഭിച്ചത് വളരെ വൈകി'; പുതിയ പാർലമെന്റ് മന്ദിരത്തിലെ പതാകയുയർത്തൽ ചടങ്ങിന് ഖാർഗെ എത്തില്ല

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ഇന്ന് ചേരും
Updated on
1 min read

പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പുതിയ പാര്‍ലമെന്‌റ് മന്ദിരത്തില്‍ നടക്കുന്ന പതാകയുയര്‍ത്തല്‍ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കില്ല. ചടങ്ങിലേക്കുള്ള ക്ഷണം വൈകി ലഭിച്ചതിലുള്ള അതൃപ്തി ഖാര്‍ഗെ പങ്കുവച്ചു. ഞായറാഴ്ച നടക്കുന്ന ചടങ്ങിനുള്ള ക്ഷണക്കത്ത് ലഭിച്ചത് വെള്ളിയാഴ്ച വൈകിട്ടോടെ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഖാര്‍ഗെ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്തയച്ചു.

'ക്ഷണം ലഭിച്ചത് വളരെ വൈകി'; പുതിയ പാർലമെന്റ് മന്ദിരത്തിലെ പതാകയുയർത്തൽ ചടങ്ങിന്  ഖാർഗെ എത്തില്ല
പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തിറക്കി; നാല് ബില്ലുകളും പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രവും ചര്‍ച്ച ചെയ്യും

'' ഞാന്‍ ഈ കത്തെഴുതുന്നത് നിരാശയോടെയാണ്. സെപ്റ്റംബര്‍ 15ന് വൈകിട്ടോടെ മാത്രമാണ് പുതിയ പാര്‍ലമെന്‌റ് മന്ദിരത്തിന്‌റെ പതാകയുയര്‍ത്തല്‍ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്''- ഖാര്‍ഗെ കത്തില്‍ പറയുന്നു. സെപ്റ്റംബര്‍ 16, 17 തീയതികളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുകയാണെന്നും അദ്ദേഹം രാജ്യസഭാ സെക്രട്ടറി ജനറലിനെ അറിയിച്ചു.

രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറായിരിക്കും പാര്‍ലമെന്‌റ് മന്ദിരത്തില്‍ ദേശീയപതാക ഉയര്‍ത്തുക. 5 ദിവസത്തെ പാര്‍ലമെന്‌റ് പ്രത്യേക സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് ചടങ്ങ്.

'ക്ഷണം ലഭിച്ചത് വളരെ വൈകി'; പുതിയ പാർലമെന്റ് മന്ദിരത്തിലെ പതാകയുയർത്തൽ ചടങ്ങിന്  ഖാർഗെ എത്തില്ല
'പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും, ഹാജരാകണം;' പ്രത്യേക സമ്മേളനത്തിന് എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി

സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗവും ഇന്ന് ചേരും. യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും ഇമെയില്‍ വഴി ക്ഷണിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയുടെ താത്കാലിക പട്ടിക ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരുന്നു. നാല് ബില്ലുകള്‍ ചര്‍ച്ച ചെയ്യുമെന്ന് അജണ്ടയില്‍ സൂചിപ്പിക്കുന്നു. അഭിഭാഷക ഭേദഗതി ബില്ല് 2023, പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പിരിയോഡിക്കല്‍സ് ബില്ല് 2023 എന്നീ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. ഈ ബില്ലുകള്‍ ഓഗസ്റ്റ് മൂന്നിന് രാജ്യസഭയില്‍ പാസാക്കിയിരുന്നു. കൂടാതെ പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

പ്രത്യേക സമ്മേളനം പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ തന്നെയാകും നാളെ ആരംഭിക്കുക. ഗണേഷ ചതുര്‍ത്ഥി ദിവസമായ സെപ്റ്റംബര്‍ 19നാണ് പുതിയ മന്ദിരത്തേലക്കുള്ള മാറ്റം തീരുമാനിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in