കിരണ്‍ റിജിജു
കിരണ്‍ റിജിജു

'ജഡ്ജിമാര്‍ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ല, ജനങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുന്നു'; ജുഡീഷ്യറിയ്‌ക്കെതിരെ വീണ്ടും നിയമമന്ത്രി

സോഷ്യല്‍ മീഡിയ ജനങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ സംസാരിക്കാന്‍ അവസരം നല്‍കുന്നു. നേതാക്കള്‍ മാത്രം സംസാരിക്കുന്ന പഴയകാലമല്ല ഇതെന്നും കേന്ദ്ര മന്ത്രി
Updated on
1 min read

കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യറി തര്‍ക്കം തുടരുന്നതിനിടെ ജഡ്ജിമാര്‍ക്ക് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ജഡ്ജിമാര്‍ പൊതു സമൂഹത്തിന്റെ സൂക്ഷമ പരിശോധനകള്‍ക്ക് വിധേയമാക്കപ്പെടുന്നില്ല എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനത്തിന്റെ ഉള്ളടക്കം. ഡല്‍ഹി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രകോപനപരമായ വിമര്‍ശനം.

കിരണ്‍ റിജിജു
കൊളീജിയത്തില്‍ ഭിന്നത തീരുന്നില്ല; ജൂഡീഷ്യറിക്കെതിരെ വീണ്ടും കേന്ദ്ര നിയമ മന്ത്രി

ജഡ്ജിമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ, പൊതു സമൂഹത്തിന്റെ സൂക്ഷമ പരിശോധനകള്‍ക്ക് വിധേയമാകുകയോ ചെയ്യേണ്ടിവരുന്നില്ല. എന്നാല്‍ വിധി ന്യായങ്ങളിലൂടെ അവര്‍ ഇപ്പോഴും പൊതുജനശ്രദ്ധ പിടിച്ചുപറ്റുന്നു. ജനങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നിങ്ങളുടെ വിധിന്യായങ്ങള്‍, നിങ്ങളുടെ ജോലിയുടെ രീതി, നിങ്ങള്‍ എങ്ങനെയാണ് നീതി നടപ്പാക്കുന്നത് എന്നെല്ലാം പൊതുസമൂഹം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇത് പഴയകാലമല്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ മീഡിയയുടെ സാന്നിധ്യം പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയ ജനങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ സംസാരിക്കാന്‍ അവസരം നല്‍കുന്നു. നേതാക്കള്‍ മാത്രം സംസാരിക്കുന്ന പഴയകാലമല്ല ഇത്.

ജഡ്ജിമാര്‍ സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന അധിക്ഷേപങ്ങളെ നേരിടാന്‍ ചീഫ് ജസ്റ്റിസ് തന്നോട് സഹായം തേടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ജഡ്ജിമാര്‍ക്ക് പ്രതികരിക്കുന്നതില്‍ പരിമിതിയുണ്ട് എന്നായിരുന്നു അന്ന് ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടു. താനിടപെട്ട് നടപടിയുണ്ടാക്കിയെന്നും നിയമമന്ത്രി അവകാശപ്പെട്ടു.

കിരണ്‍ റിജിജു
'സുപ്രീംകോടതി ഭരണഘടന അട്ടിമറിച്ചു'; കൊളീജിയത്തില്‍ പിടി വിടാതെ കിരൺ റിജിജു

രാജ്യം സ്വാതന്ത്ര്യം നേടിയ 1947 മുതല്‍ ഭരണഘടനയില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ നിലവിലുള്ള സംവിധാനം എക്കാലവും തുടരുമെന്ന് കരുതുന്നത് ശരിയല്ല. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് ആവശ്യങ്ങളുടെ അടിസ്ഥാനം. അതിനാലാണ് നൂറിലധികം തവണ ഭരണഘടന ഭേദഗതി ചെയ്യേണ്ടി വന്നതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തെയും നിരവധി തവണ ജുഡീഷ്യറിക്ക് എതിരെ പരാമര്‍ശങ്ങളുമായി കിരണ്‍ റിജിജു രംഗത്തെത്തിയിരുന്നു. കൊളീജിയത്തിന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും അനാവശ്യ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in