ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും; സ്വവർഗ വിവാഹം ചിലർക്ക് മാത്രമായി തീരുമാനിക്കാനാവില്ലെന്നും
കിരൺ റിജിജു

ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും; സ്വവർഗ വിവാഹം ചിലർക്ക് മാത്രമായി തീരുമാനിക്കാനാവില്ലെന്നും കിരൺ റിജിജു

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രീം കോടതിയിൽ സ്വവർഗ വിവാഹത്തിന്റെ വാദം കേൾക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം
Updated on
1 min read

ഏകീകൃത സിവിൽ കോഡ് (യുസിസി) ഉടൻ നടപ്പാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44 ൽ രാജ്യം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കണമെന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഏകീകൃത സിവിൽ കോഡ് ഇപ്പോൾ പ്രഖ്യാപിക്കാൻ കഴിയില്ലെന്നും ഇത് സംബന്ധിച്ച് സർക്കാരിന്റെയും ഈ രാജ്യത്തെ ജനങ്ങളുടെയും ഉദ്ദേശം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്യേണ്ടുന്ന കാര്യങ്ങൾ കൃത്യമായ സമയപരിധിക്കുള്ളിൽ തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിവിൽ കോഡ‍് സംബന്ധിച്ച് ബിജെപിയുടെയും സർക്കാരിന്റെയും അജണ്ട രാജ്യത്തെ ജനങ്ങൾക്ക് അറിയാമെന്നും ഇത്തരം വിഷയങ്ങളിൽ ധാരണയുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും; സ്വവർഗ വിവാഹം ചിലർക്ക് മാത്രമായി തീരുമാനിക്കാനാവില്ലെന്നും
കിരൺ റിജിജു
ബിജെപി ഭയക്കുന്ന ജാതി സെന്‍സസ്; പ്രതിരോധിക്കാന്‍ ഏകീകൃത സിവില്‍കോഡോ?

ഒരു വ്യക്തിക്ക് എല്ലാ അവകാശങ്ങളും ഉണ്ട്, അത് ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ, രണ്ട് പേർ ഒരുമിച്ച് ജീവിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല, കൂടാതെ സ്വവർഗാനുരാഗവും ക്രിമിനൽ കുറ്റമല്ല. വ്യക്തിപരമായി, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാം. എന്നാൽ, വിവാഹത്തിന്റെ കാര്യത്തിൽ അത് അങ്ങനെയല്ല.

സ്വവർഗ വിവാഹത്തെ സംബന്ധിച്ച് സർക്കാരിന്റെ നിലപാട് കിരൺ റിജിജു വ്യക്തമാക്കി. സ്വവർഗ ബന്ധമുള്ളവരുമായി സർക്കാരിന് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും എന്നാൽ വിവാഹത്തെ സംബന്ധിച്ച് കുറച്ച് ആളുകൾക്ക് മാത്രം തീരുമാനിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സുപ്രീം കോടതിയിൽ സ്വവർഗ വിവാഹത്തെ സംബന്ധിച്ച് സർക്കാർ എതിർപ്പ് പ്രകടമാക്കിയിരുന്നു.

"ഒരു വ്യക്തിക്ക് എല്ലാ അവകാശങ്ങളും ഉണ്ട്, അത് ഭരണഘടന പറഞ്ഞിട്ടുണ്ട്. അതിനാൽ, രണ്ട് പേർ ഒരുമിച്ച് ജീവിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല, കൂടാതെ സ്വവർഗാനുരാഗവും ക്രിമിനൽ കുറ്റമല്ല. വ്യക്തിപരമായി, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാം. എന്നാൽ, വിവാഹത്തിന്റെ കാര്യത്തിൽ അത് അങ്ങനെയല്ല. ഇന്ത്യ ഒരു പ്രാചീന രാഷ്ട്രമാണ്. അതിന് പ്രാചീനമായ ഒരു പാരമ്പര്യമുണ്ട്. ഒരു വിശ്വാസ സമ്പ്രദായമുണ്ട്. നിരവധി മതങ്ങളുടെ സംയോജനമുണ്ട്. അതിനാൽ ചിലർക്ക് മാത്രമായി ഈ പ്രശ്നത്തിൽ തീരുമാനം എടുക്കാൻ കഴിയില്ല" അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രീംകോടതിയിൽ സ്വവർഗ വിവാഹത്തിന്റെ വാദം കേൾക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. സ്വവർഗ വിവാഹത്തിന് നിയമപരമായ അനുമതി തേടിയുള്ള ഒരു കൂട്ടം ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഏപ്രിൽ 18 ന് സുപ്രീംകോടതി വാദം കേൾക്കാൻ തുടങ്ങിയെങ്കിലും മൂന്നാം ദിവസവും വാദങ്ങൾ അനിശ്ചിതമായി നീണ്ടു. ഏപ്രിൽ 24ന് വാദം പുനരാരംഭിക്കും.

logo
The Fourth
www.thefourthnews.in