'നരേന്ദ്രമോദി ഗവണ്‍മെന്റ് നിര്‍മ്മിച്ച ലഡാക്കിലെ മികച്ച റോഡുകള്‍ക്ക് പ്രചാരം നല്‍കിയ രാഹുലിന് നന്ദി' ;കിരണ്‍ റിജിജു

'നരേന്ദ്രമോദി ഗവണ്‍മെന്റ് നിര്‍മ്മിച്ച ലഡാക്കിലെ മികച്ച റോഡുകള്‍ക്ക് പ്രചാരം നല്‍കിയ രാഹുലിന് നന്ദി' ;കിരണ്‍ റിജിജു

ലഡാക്കിലെ പാങ്കോങ്ങിലേക്കുള്ള റോഡിനെ താരംതമ്യം ചെയ്യുന്ന 2012 ലെയും ഇപ്പോഴത്തേയും വിഡിയോ എക്‌സില്‍ പങ്കുവച്ചാണ് കിരണ്‍ റിജിജു പരിഹസിച്ചത്.
Updated on
1 min read

രാഹുലിന്റെ ലഡാക്ക് റൈഡിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ലഡാക്കിലെ പാംഗോങിലേക്കുള്ള റോഡിനെ താരംതമ്യം ചെയ്യുന്ന 2012 ലെയും ഇപ്പോഴത്തേയും വിഡിയോ എക്‌സില്‍ പങ്കുവച്ചാണ് കിരണ്‍ റിജിജു പരിഹസിച്ചത്. ലഡാക്കിലെ മികച്ച റോഡുകള്‍ക്ക് പ്രചരണം നല്‍കിയതിന് രാഹുല്‍ ഗാന്ധിയോട് നന്ദി പറഞ്ഞാണ് കിരണ്‍ റിജിജു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'നരേന്ദ്രമോദി ഗവണ്‍മെന്റ് നിര്‍മ്മിച്ച ലഡാക്കിലെ മികച്ച റോഡുകള്‍ക്ക് പ്രചാരം നല്‍കിയതിന് രാഹുല്‍ ഗാന്ധിക്ക് നന്ദി. കശ്മീര്‍ താഴ്വരയില്‍ ടൂറിസം എങ്ങനെ കുതിച്ചുയരുന്നുവെന്ന് അദ്ദേഹം കാണിച്ചുതന്നു, കൂടാതെ നമ്മുടെ 'ദേശീയ പതാക' ഇപ്പോള്‍ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സമാധാനപരമായി ഉയര്‍ത്താമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിച്ചു കിരണ്‍ റിജിജു എക്‌സില്‍ കുറിച്ചു.

ലഡാക്കിലെ പാംഗോങ് ലേക്കിലേക്കാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ബൈക്ക് യാത്ര നടത്തിയത്. 2019ലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിന്ന് വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയതിന് ശേഷമുള്ള ആദ്യ യാത്രയാണിത്. ബൈംക്കിങ് ഗിയര്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ രാഹുല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് രാഹുലിന്റെ യാത്ര. 'ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് പിതാവ് വിശേഷിപ്പിക്കുമായിരുന്ന പാംഗോങ് തടാകത്തിലേക്ക്' എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'തടയാനാവാതെ മുന്നോട്ട്' എന്ന കുറിപ്പുമായി കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലും ചിത്രങ്ങള്‍ പങ്കു വച്ചിട്ടുണ്ട്. 20ാം തിയതി ഞായറാഴ്ചയാണ് രാജീവ് ഗാന്ധിയുടെ ജന്മദിനം. ആഗസ്റ്റ് 25 വരെ രാഹുല്‍ ലഡാക്കിലുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം തന്റെ ഭാരത് ജോഡോ യാത്രയുടെ അവസാന ദിവസം ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നു.

logo
The Fourth
www.thefourthnews.in