'ഡോക്ടറെ ബലാത്സംഗക്കൊലയ്ക്കിരയാക്കിയത് സാമ്പത്തിക തട്ടിപ്പുകൾ മറയ്ക്കാനോ?' ആർജി കർ മുൻ പ്രിൻസിപ്പൽ സന്ദീപ്‌ ഘോഷിന്റെ വസതികളിൽ ഇഡി റെയ്ഡ്

'ഡോക്ടറെ ബലാത്സംഗക്കൊലയ്ക്കിരയാക്കിയത് സാമ്പത്തിക തട്ടിപ്പുകൾ മറയ്ക്കാനോ?' ആർജി കർ മുൻ പ്രിൻസിപ്പൽ സന്ദീപ്‌ ഘോഷിന്റെ വസതികളിൽ ഇഡി റെയ്ഡ്

വ്യത്യസ്ത സ്ഥലങ്ങളിലെ വസതികളിൽ ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞാണ് ഇ ഡി റെയ്ഡ് നടത്തിയത്
Updated on
1 min read

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർ ബലാത്സംഗക്കൊലയ്ക്കിരയായ സംഭവത്തിൽ പ്രതിഷേധം കനക്കുമ്പോൾ കോളേജിന്റെ മുൻ പ്രിൻസിപ്പലായ സന്ദീപ്‌ ഘോഷിന്റെ വീട്ടിൽ ഇഡി റെയ്ഡ്. ഹൗറ, സുഭാസ്ഗ്രാം, ബലിയഘട്ട എന്നീ സ്ഥലങ്ങളിലുള്ള വസതികളിലാണ് റെയ്ഡ് നടന്നത്. കസ്റ്റഡിയിലെടുത്ത സന്ദീപ് ഘോഷിനെ ആലിപ്പൂർ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി. ആർജി കർ മെഡിക്കൽ കോളജിൽ നടന്ന സാമ്പത്തിക തട്ടിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ ഇപ്പോഴത്തെ നടപടി.

ഇന്ന് രാവിലെയാണ് വ്യത്യസ്ത സ്ഥലങ്ങളിലെ വസതികളിൽ ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞ് ഒരേസമയം റെയ്ഡ് നടത്തിയത്. സന്ദീപ്‌ ഘോഷിന് പുറമെ സാമ്പത്തിക തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വേറെയും മൂന്നു വ്യക്തികളുടെ വസതിയിലും

ഇഡി പരിശോധന നടത്തിയിരുന്നു. സന്ദീപ്ഘോഷിനൊപ്പം ഈ മൂന്നുപേരും ഇഡിയുടെ കസ്റ്റഡിയിലാണ്. രാവിലെ 6.15നാണ് പരിശോധന ആരംഭിച്ചതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

'ഡോക്ടറെ ബലാത്സംഗക്കൊലയ്ക്കിരയാക്കിയത് സാമ്പത്തിക തട്ടിപ്പുകൾ മറയ്ക്കാനോ?' ആർജി കർ മുൻ പ്രിൻസിപ്പൽ സന്ദീപ്‌ ഘോഷിന്റെ വസതികളിൽ ഇഡി റെയ്ഡ്
'മകളുടെ കൊലപാതകം ഒതുക്കിതീര്‍ക്കാന്‍ പോലീസ് പണം വാഗ്ദാനം ചെയ്തു'; വെളിപ്പെടുത്തലുമായി വനിത ഡോക്ടറുടെ മാതാപിതാക്കള്‍

സന്ദീപ് ഘോഷിനെതിരെ പോലീസിന്റ എഫ്ഐആറിന് സമാനമായി എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളുടെ ഭാഗമായി കേസ് സിബിഐക്ക് വിടണമെന്ന ആവശ്യമുയർന്നതിനെ തുടർന്ന് ഓഗസ്റ്റ് 23നാണ് കൽക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. അതുവരെ കേസന്വേഷിച്ചത് സംസ്ഥാനസർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ്.

'ഡോക്ടറെ ബലാത്സംഗക്കൊലയ്ക്കിരയാക്കിയത് സാമ്പത്തിക തട്ടിപ്പുകൾ മറയ്ക്കാനോ?' ആർജി കർ മുൻ പ്രിൻസിപ്പൽ സന്ദീപ്‌ ഘോഷിന്റെ വസതികളിൽ ഇഡി റെയ്ഡ്
കൊല്‍ക്കത്ത ബലാത്സംഗക്കൊല: പ്രതിയുടെ ലൈംഗിക വൈകൃതം മൃഗതുല്യമെന്ന് വിദഗ്ധസംഘം; കുറ്റകൃത്യം വിവരിച്ചത് നിർവികാരമായി

ഈ ഉത്തരവിനെ തുടർന്നാണ് ഡോ. അക്തർ അലി സാമ്പത്തിക ക്രമക്കേടുകളിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. സന്ദീപ് ഘോഷ് പ്രിൻസിപ്പലായി ഇരുന്ന കാലയളവിൽ മുഴുവൻ ക്രയവിക്രയങ്ങളും പരിശോധിക്കണമെന്നതായിരുന്നു ആവശ്യം.

2021 ഫെബ്രുവരി മുതൽ പ്രിൻസിപ്പൽ പദവിയിലിരിക്കുന്ന സന്ദീപ്ഘോഷ് 2023 സെപ്റ്റംബർ വർ തുടർന്ന്. ഒക്ടോബറിൽ സ്ഥലംമാറ്റം ലഭിച്ചച്ചെങ്കിലും ഒരുമാസത്തിനുള്ളിൽ അദ്ദേഹം ആർജി കർ മെഡിക്കൽ കോളേജിലേക്ക് തന്നെ തിരിച്ചു വന്നു.

ആർജി കർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾക്ക് ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും, ഈ വിവരങ്ങൾ ഇരയെ പെൺകുട്ടിക്ക് അറിയാമായിരുന്നത് കൊണ്ടാണോ ആക്രമിക്കപ്പെട്ടത് എന്ന സംശയവും ശക്തമായി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇഡി ഈ റെയ്ഡ് നടത്തുന്നത്.

logo
The Fourth
www.thefourthnews.in