കൊൽക്കത്ത ബലാത്സംഗക്കേസ്: മുഖ്യപ്രതിയെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ സിബിഐ, നുണപരിശോധനയ്ക്കുള്ള അനുമതി തേടും

കൊൽക്കത്ത ബലാത്സംഗക്കേസ്: മുഖ്യപ്രതിയെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ സിബിഐ, നുണപരിശോധനയ്ക്കുള്ള അനുമതി തേടും

പ്രതിയെ ലേയേർഡ് വോയ്‌സ് അനാലിസിസ് ടെസ്റ്റിനും വിധേയമാകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു
Updated on
1 min read

കൊൽക്കത്ത ബലാത്സംഗക്കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ ഒരുങ്ങി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). ഇതിനായി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി (സിഎഫ്എസ്എൽ) യിൽ നിന്ന് വിദഗ്ധ സംഘത്തെ അയച്ചു. പ്രതിയെ ലേയേർഡ് വോയ്‌സ് അനാലിസിസ് ടെസ്റ്റിനും വിധേയമാക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കൊൽക്കത്ത ബലാത്സംഗക്കേസ്: മുഖ്യപ്രതിയെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ സിബിഐ, നുണപരിശോധനയ്ക്കുള്ള അനുമതി തേടും
പാർട്ടി ഒന്നടങ്കം സിദ്ധരാമയ്യയ്ക്ക്‌ പിന്നിലുണ്ട്; അഴിമതി ആരോപണത്തെ നേരിടാൻ കോൺഗ്രസ് സജ്ജം

പ്രതിയെ നുണ പരിശോധന നടത്താനുള്ള പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാനുള്ള അനുമതി തേടാൻ കോടതിയെ സമീപിക്കാനും സിബിഐ തയ്യാറെടുക്കുന്നുണ്ട്. “സിഎഫ്എസ്എല്ലിൻ്റെ സൈക്കോളജിക്കൽ ആൻഡ് ബിഹേവിയറൽ അനാലിസിസ് യൂണിറ്റിൽ നിന്നുള്ള ഒരു പ്രത്യേക സംഘം ശനിയാഴ്ച കൊൽക്കത്തയിലെത്തി സൈക്കോ അനാലിസിസും ലേയേർഡ് വോയിസ് അനാലിസിസ് ടെസ്റ്റുകളും നടത്തുന്നുണ്ട്,” ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ കേന്ദ്ര ഏജൻസിയിൽ നിന്നുള്ള 25 അംഗ സംഘം ആണ് കൊൽക്കത്തയിൽ എത്തിയിട്ടുള്ളത്.

അതേസമയം ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു . വെള്ളിയാഴ്ച രാത്രി 9.30 മുതൽ പുലർച്ചെ 1.40 വരെയാണ് ചോദ്യം ചെയ്യൽ നീണ്ടത്. ട്രെയിനി ഡോക്ടറുടെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോഴുള്ള ആദ്യ പ്രതികരണങ്ങളെക്കുറിച്ച് സിബിഐ സന്ദീപ് ഘോഷിനോട് ചോദിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഡോക്ടറുടെ കുടുംബത്തെ വിവരം അറിയിച്ചതിനെക്കുറിച്ചും എങ്ങനെ, ആരാണ് പോലീസിനെ ബന്ധപ്പെട്ടതെന്നും സിബിഐ ആരാഞ്ഞു.

കൊൽക്കത്ത ബലാത്സംഗക്കേസ്: മുഖ്യപ്രതിയെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ സിബിഐ, നുണപരിശോധനയ്ക്കുള്ള അനുമതി തേടും
ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം: ആശുപത്രിയിലെ ഡോക്ടർമാർക്കും പങ്കുണ്ടെന്ന് കുടുംബം, മുൻ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തേക്കും?

സിബിഐയുടെ പ്രത്യേക സംഘങ്ങൾ ആർ ജി കർ ആശുപത്രിയിലും, അറസ്റ്റിലായ മുഖ്യപ്രതിയായ സിവിക് വോളണ്ടിയർ സഞ്ജയ് റോയ് താമസിക്കുന്ന സാൾട്ട് ലേക്കിലെ കൊൽക്കത്ത പോലീസിൻ്റെ ആംഡ് ഫോഴ്‌സ് നാലാം ബറ്റാലിയൻ്റെ ബാരക്കിലും കുറ്റകൃത്യം നടന്ന സ്ഥലത്തും എത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർജി കാർ ആശുപത്രിയിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ച് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം നടന്ന ദിവസത്തെ പ്രതിയുടെ നീക്കങ്ങളെക്കുറിച്ചും മറ്റും സിബിഐ മൊഴികൾ ശേഖരിച്ചിട്ടുണ്ട്.

31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറുടെ മൃതദേഹം ഓഗസ്റ്റ് 9 നാണ് സർക്കാരിന് കീഴിലുള്ള ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. ഒരു ദിവസത്തിന് ശേഷമാണ് സിവിൽ വോളൻ്റിയറായ സഞ്ജയ് റോയി അറസ്റ്റിലായത്.

logo
The Fourth
www.thefourthnews.in