കൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം; പോലീസ് വ്യാജരേഖകള്‍ ചമച്ചെന്ന് സിബിഐ

കൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം; പോലീസ് വ്യാജരേഖകള്‍ ചമച്ചെന്ന് സിബിഐ

താല പോലീസ് സ്‌റ്റേഷനില്‍നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി(സിഎഫ്എസ്എല്‍)യിലേക്ക് അയച്ചിതായി സിബിഐ കോടതിയെ അറിയിച്ചു
Updated on
1 min read

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചില രേഖകള്‍ താല പോലീസ് സ്‌റ്റേഷനില്‍ ചില വ്യാജമായി സൃഷ്ടിക്കുകയും മാറ്റം വരുത്തുകയും ചെയ്തതായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ). പോലീസ് സ്‌റ്റേഷനിലെ സിസിടിവി ഫൂട്ടേജുകളും പിടിച്ചെടുത്തതായി അന്വേഷണ ഏജന്‍സി കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയെ അറിയിച്ചു.

താല പോലീസ് സ്‌റ്റേഷനില്‍നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി(സിഎഫ്എസ്എല്‍)യിലേക്ക് അയച്ചിതായി സിബിഐ കോടതിയെ അറിയിച്ചു. താല പോലീസ് സ്‌റ്റേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് അഭിജിത് മൊണ്ടലിനെയും മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്ത സിബിഐ, കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ താല പോലീസ് സ്‌റ്റേഷനില്‍ സൃഷ്ടിക്കപ്പെട്ടതായി കോടതിയെ അറിയിച്ചു.

ഇന്ന് റിമാന്‍ഡ് പൂര്‍ത്തിയാക്കിയശേഷം മൊണ്ടലിനെയും സന്ദീപിനെയും അന്വേഷണ ഏജന്‍സി കോടതിയില്‍ ഹാജരാക്കി. പ്രത്യേക കോടതി ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ 30 വരെ നീട്ടി.

പ്രധാന പ്രതിയായ സഞ്ജയ് റോയിയുടെ വസ്ത്രങ്ങളും വസ്തുക്കളും പിടിച്ചെടുക്കുന്നതില്‍ 'രണ്ട് ദിവസത്തെ അനാവശ്യ കാലതാമസമുണ്ടാക്കി'. ഇത് അദ്ദേഹത്തിനെതിരായ പ്രധാന തെളിവുകളായിരുന്നു- സിബിഐ പറഞ്ഞു. സഞ്ജയ് റോയ്, സന്ദീപ് ഘോഷ്, അഭിജിത് മൊണ്ടല്‍ എന്നിവര്‍ തമ്മില്‍ എന്തെങ്കിലും ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ ഏജന്‍സി അന്വേഷിക്കുന്നത്.

കൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം; പോലീസ് വ്യാജരേഖകള്‍ ചമച്ചെന്ന് സിബിഐ
ഉദയനിധിയുടെ ഉദയം ആരുടെ ഉറക്കമാണ് കെടുത്തുന്നത്? സ്റ്റാലിന്റെ പിന്‍ഗാമിയെച്ചൊല്ലി മുന്നണിയില്‍ കലഹം?

ഓഗസ്റ്റ് ഒൻപതിനായിരുന്നു മെഡിക്കല്‍ കോളേജിലെ സെമിനാർ ഹാളില്‍ ജൂനിയർ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 13നാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്.

logo
The Fourth
www.thefourthnews.in