കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: രണ്ടാംഘട്ട ചര്‍ച്ചയും അനിശ്ചിതത്വത്തില്‍, സമരം തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: രണ്ടാംഘട്ട ചര്‍ച്ചയും അനിശ്ചിതത്വത്തില്‍, സമരം തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‌റെ ഉന്നത ഉദ്യോഗസ്ഥരുമായി ആറ് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകളും അനിശ്ചിതത്വത്തിലായതോടെയാണ് സമരം തുടരാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്
Updated on
2 min read

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലചെയ്ത സംഭവത്തില്‍ സമരം തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‌റെ ഉന്നത ഉദ്യോഗസ്ഥരുമായി ആറ് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകളും അനിശ്ചിതത്വത്തിലായതോടെയാണ് സമരം തുടരാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. തങ്ങളുടെ ആവശ്യങ്ങളില്‍ 'വാക്കാലുള്ള ഉറപ്പ്' മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും രേഖാമൂലമുള്ള നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷം മാത്രമേ സമരം ആവസാനിപ്പിക്കൂയെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

മുപ്പത്തിയൊന്നുകാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഒരു മാസത്തിലേറെയായി പ്രതിഷേധത്തിലാണ്. ''സര്‍ക്കാരിന്‌റെ വാക്കാലുള്ള പ്രതിബദ്ധതകളെ ഞങ്ങള്‍ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ ആവശ്യങ്ങള്‍ ഔപചാരികമായി അംഗീകരിക്കുന്ന ഒരു രേഖാമൂലമുള്ള നിര്‍ദ്ദേശത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. അതുവരെ നിലവിലെ നടപടി തുടരും,'' ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിനിധി സംഘത്തിലെ പ്രമുഖ അംഗം ദേബാശിഷ് ഹല്‍ദാര്‍ പറഞ്ഞു.

പശ്ചിമ ബംഗാള്‍ ജൂനിയര്‍ ഡോക്ടേഴ്സ് ഫോറത്തിന്റെ (ഡബ്ല്യുബിജെഡിഎഫ്) ബാനറിന് കീഴിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ യോഗത്തിന്റെ ഔദ്യോഗിക മിനിറ്റ്സുകളില്‍ വാക്കാലുള്ള ഉറപ്പുകള്‍ ഉള്‍പ്പെടുത്തിയിരുന്നത് സര്‍ക്കാരില്‍ നിന്നുള്ള വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും അടയാളമായിരിക്കുമെന്ന് പറഞ്ഞു. യോഗ മിനുറ്റ്സില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ പ്രകടിപ്പിച്ച പ്രതിനിധി സംഘം സഹപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: രണ്ടാംഘട്ട ചര്‍ച്ചയും അനിശ്ചിതത്വത്തില്‍, സമരം തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍
'പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം'; യുഎന്നിലെ പ്രമേയ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ

''ഞങ്ങള്‍ക്ക് യോഗത്തിന്‌റെ വീഡിയോ സ്ട്രീമിങ് ചെയ്യാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ സുഹൃത്തുക്കളില്‍ പലരും രാപകല്‍ പ്രതിഷേധിക്കുകയും റോഡിലിറങ്ങുകയും ചെയ്യുന്നു. അവര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവരുടെ വാക്കാലുള്ള ഉറപ്പ് ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അത് നടന്നില്ല... സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് സമയമെടുക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, എന്നാല്‍ യോഗത്തിന്റെ മിനുറ്റ്സില്‍ വാക്കാലുള്ള ഉറപ്പ് ഉള്‍പ്പെടുത്താന്‍ അവര്‍ അനുവദിക്കേണ്ടതായിരുന്നു. യോഗത്തിന്റെ അവസാനത്തില്‍ ഞങ്ങള്‍ക്ക് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ഞങ്ങളുടെ അടുത്ത നടപടി തീരുമാനിക്കുന്നതിന് മുമ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. ഇപ്പോള്‍ പ്രതിഷേധം തുടരും,'' ഹല്‍ദാര്‍ പറഞ്ഞു.

കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ വിനീത് ഗോയലിനെയും ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നീക്കം ചെയ്ത് രണ്ട് ദിവസത്തിനുശേഷമാണ് പുതിയ ചര്‍ച്ചകള്‍. ഡോക്ടര്‍മാര്‍ അവരുടെ സമരം തുടരുന്ന സാഹചര്യത്തിലായിരുന്നു വീണ്ടും കൂടിക്കാഴ്ച. ചര്‍ച്ചകള്‍ക്ക് തയ്യാറായി, ചീഫ് സെക്രട്ടറി മനോജ് പന്ത് ജൂനിയര്‍ ഡോക്ടര്‍മാരുടെ 30 അംഗ പ്രതിനിധി സംഘത്തെ വൈകിട്ട് 6.30ന് നബന്നയില്‍ കാണാന്‍ ക്ഷണം അയയ്ക്കുകയായിരുന്നു.

ചൊവ്വാഴ്ചത്തെ ഉത്തരവിലെ സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ പാലിക്കുമെന്ന് യോഗത്തിന്റെ തുടക്കത്തില്‍ ചീഫ് സെക്രട്ടറി പ്രതിനിധി സംഘത്തെ അറിയിച്ചു. യോഗത്തില്‍, സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ സുരക്ഷാ ഓഡിറ്റിന്റെ വിശദാംശങ്ങള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഡബ്ല്യുബിജെഡിഎഫ് പ്രതിനിധികളെ അറിയിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ തടസ്സങ്ങളില്ലാതെ ലഭിക്കുന്നത് ഉറപ്പാക്കാന്‍ പ്രതിനിധികളോട് ഉടന്‍ തന്നെ തങ്ങളുടെ ചുമതലകള്‍ പുനഃരാരംഭിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യര്‍ഥിച്ചു.

കൂടുതല്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുക, സംസ്ഥാന ആരോഗ്യസെക്രട്ടറിയുടെ രാജി, ആശുപത്രികളിലെ സുരക്ഷ എന്നിവ തങ്ങളുടെ ആവശ്യങ്ങളായിരുന്നുവെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in