ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചു; പുതിയ യൂണിഫോം കോഡിനെതിരേ പ്രതിഷേധം ശക്തം
NurPhoto

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചു; പുതിയ യൂണിഫോം കോഡിനെതിരേ പ്രതിഷേധം ശക്തം

വിദ്യാര്‍ഥിനികളുടെ ഹിജാബ് ഒഴിവാക്കിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്
Updated on
1 min read

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഹിജാബ് ഒഴിവാക്കി അഡ്മിനിസ്‌ട്രേഷന്‍ യൂണിഫോം കോഡ് പുറത്തിറക്കി. ഇന്നലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് പെണ്‍കുട്ടികള്‍ തല മറയ്ക്കുന്ന തട്ടം ഒഴിവാക്കണമെന്ന ഉത്തരവ് പുറത്തിറക്കിയത്.

സമ്പൂര്‍ണ മദ്യനിരോധനമുള്ള ദ്വീപില്‍ അബ്കാരി നയം പരിഷ്‌കരിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പുതിയ യൂണിഫോം കോഡില്‍ ഹിജാബ് നിരോധിച്ച നടപടി.

പ്രീപ്രൈമറി സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് ഹാഫ് പാന്റും, ഹാഫ് സ്ലീവ് ഷര്‍ട്ടും, ടൈ, ബെല്‍റ്റ്, ഷൂ, എന്നിവയും പെണ്‍കുട്ടികള്‍ക്ക് പാവാട, ഹാഫ് സ്ലീവ് ഷര്‍ട്ട്, ടൈ, ബെല്‍റ്റ്, ഷൂവുമാണ് യൂണിഫോം.

ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധം ഉയരുന്നു
ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധം ഉയരുന്നു

ആറുമുതല്‍ പ്ലസ്ടു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്റും ഹാഫ് സ്ലീവ് ഷര്‍ട്ടുമാണ് യൂണിഫോം. പെണ്‍കുട്ടികള്‍ക്ക് ഡിവൈഡര്‍ പാവാടയും ഹാഫ് സ്ലീവ് ഷര്‍ട്ടും ടൈ, ബെല്‍റ്റ്, ഷൂ തുടങ്ങിയവയാണുള്ളത്. 99 ശതമാനം മുസ്ലീം വിഭാഗമുള്ള ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥിനികളുടെ ഹിജാബ് ഒഴിവാക്കിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സമ്പൂര്‍ണ മദ്യനിരോധനമുള്ള ദ്വീപില്‍ അബ്കാരി നയം പരിഷ്‌കരിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പുതിയ യൂണിഫോം കോഡില്‍ ഹിജാബ് നിരോധിച്ച നടപടി.

logo
The Fourth
www.thefourthnews.in