ലക്ഷദ്വീപിൽ ഇനിയെന്ത് ?

തിരക്കിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കേന്ദ്രസർക്കാരിന് തിരിച്ചടിയായി

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലുൾപ്പെടെയുള്ളവരുടെ ശിക്ഷ മരവിപ്പിക്കുകയും കവരത്തി കോടതിയുടെ കണ്ടെത്തൽ സ്റ്റേ ചെയ്യുകയും ചെയ്തതോടെ എംപിയുടെ അയോഗ്യത ഇല്ലാതായി. ഈ സാഹചര്യത്തിൽ തിരക്കിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കേന്ദ്രസർക്കാരിന് തിരിച്ചടിയായി. ലക്ഷദ്വീപ്‌ എംപിയെ അയോഗ്യനാക്കിയ അഞ്ചാം ദിനം തന്നെ ഉപതിരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ചോദ്യം ചെയ്തുള്ള ഫൈസലിന്റെ ഹര്‍‌ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പിലൂടെ വലിയൊരു നിയമപോരാട്ടത്തിന് കൂടി കളമൊരുങ്ങുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in