പാർലമെന്റ് അതിക്രമം: മുഖ്യ സൂത്രധാരൻ  ലളിത് ഝാ കീഴടങ്ങി, പ്രതിയുടെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി ബിജെപി - തൃണമൂല്‍ പോര്

പാർലമെന്റ് അതിക്രമം: മുഖ്യ സൂത്രധാരൻ ലളിത് ഝാ കീഴടങ്ങി, പ്രതിയുടെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി ബിജെപി - തൃണമൂല്‍ പോര്

രണ്ടുദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കൊൽക്കത്തയിൽ നിന്നുള്ള അധ്യാപകൻ കൂടിയായ ലളിത് പോലീസ് കസ്റ്റഡിയിലാകുന്നത്
Updated on
2 min read

പാര്‍ലമെന്റ് അതിക്രമക്കേസില്‍ മുഖ്യ സുത്രധാരനെന്ന് കരുതുന്ന അഞ്ചാമന്‍ ലളിത് ഝാ കീഴടങ്ങി. ഡൽഹിയിലെ കർതവ്യ പഥ് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം സ്വമേധയാ കീഴടങ്ങിയ ലളിതിന്റെ അറസ്റ്റ് ഡൽഹി പോലീസ് രേഖപ്പെടുത്തി.. രണ്ടുദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കൊൽക്കത്തയിൽ നിന്നുള്ള അധ്യാപകൻ കൂടിയായ ലളിത് പോലീസ് കസ്റ്റഡിയിലാകുന്നത്.

പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച്, സന്ദർശക ഗാലറിയിൽനിന്ന് സഭ നടക്കുന്നിടത്തേക്ക് രണ്ടുപേർ ചാടിയിറങ്ങി മഞ്ഞപ്പുക പടർത്തിയായിരുന്നു പ്രതിഷേധം. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ തന്നെയുണ്ടായി സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. നാലുപേർ കേസിൽ അറസ്റ്റിലായെങ്കിലും ആസൂത്രണത്തിന് നേതൃത്വം നൽകിയ ലളിത് ജാ പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടിരുന്നു. ബിഹാർ സ്വദേശിയായ ലളിതിനെ രാജസ്ഥാനിലെ നാഗൗരിലായിരുന്നു അവസാനമായി കണ്ടത്.

ലളിത് ഝാ ഉൾപ്പെടെ അറസ്റ്റിലായ അഞ്ചുപേർക്ക് നേരെയും ഭീകരവിരുദ്ധ നിയമമായ യുഎപിഎയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്

നീംറാന വഴി രാജസ്ഥാനിലെ നാഗൗറിലേക്ക് ബസിൽ പോയെന്നും അവിടെ രണ്ട് സുഹൃത്തുക്കളോടൊപ്പം ഒരു ഹോട്ടലിൽ താമസിച്ചുവെന്നും ലളിത് പോലീസിനോട് പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. പിന്നീട് പോലീസ് തിരയുന്നുണ്ടെന്ന് മനസിലായതോടെയാണ് തിരികെയെത്തി സ്റ്റേഷനിൽ കീഴടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സാഗർ, മനോരഞ്ജൻ, നീലം ദേവി, അമോൾ ഷിൻഡെ എന്നിവരാണ് നിലവിൽ അറസ്റ്റിലായി പോലീസ് കസ്റ്റഡിയിൽ കഴിയുന്ന മറ്റ് പ്രതികൾ. 'ഫാൻസ്‌ ഓഫ് ഭഗത് സിങ്' എന്ന ഫേസ്ബുക്ക് പേജിന്റെ ഭാഗമായിരുന്നു സംഘം.

മണിപ്പൂരിലെ സ്ഥിതിഗതികൾ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, കർഷകരുടെ ദുരവസ്ഥ എന്നിവ ഉയർത്തിക്കാട്ടുകയായിരുന്നു "പുകമറ പ്രതിഷേധ"ത്തിന്റെ ഉദ്ദേശ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഈ വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച നടത്തണമെന്ന് സംഘം ആഗ്രഹിച്ചു. അതിനുവേണ്ടിയുള്ള വഴിയായായാണ് പ്രതിഷേധത്തെ അവർ കണ്ടതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഭഗത് സിങ്ങിൽ നിന്നാണ് ലളിത് ഝാ പ്രചോദനം ഉൾക്കൊണ്ടതെന്ന് പോലീസ് അറിയിച്ചു. പ്രതികൾ പാർലമെന്റിന് പുറത്ത് മഞ്ഞപുക പടർത്തി നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച്, അവയ്ക്ക് മാധ്യമ കവറേജ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു എൻ‌ജി‌ഒ സ്ഥാപകന് കൈമാറിയിരുന്നതായും പോലീസ് പറഞ്ഞു.

പാർലമെന്റ് അതിക്രമം: മുഖ്യ സൂത്രധാരൻ  ലളിത് ഝാ കീഴടങ്ങി, പ്രതിയുടെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി ബിജെപി - തൃണമൂല്‍ പോര്
പാർലമെന്റിലെ അതിക്രമിച്ച് കയറ്റം; പ്രതികൾ ആറുപേരെന്ന് പോലീസ്, സ്പീക്കർക്ക് വിശദീകരണം നൽകുമെന്ന് എംപി പ്രതാപ് സിംഹ

ലളിത് ഝാ ഉൾപ്പെടെ അറസ്റ്റിലായ അഞ്ചുപേർക്ക് നേരെയും ഭീകരവിരുദ്ധ നിയമമായ യുഎപിഎയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റ് നാലുപേരെയും കോടതി ഒരാഴ്ചത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

പാർലമെന്റ് അതിക്രമം: മുഖ്യ സൂത്രധാരൻ  ലളിത് ഝാ കീഴടങ്ങി, പ്രതിയുടെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി ബിജെപി - തൃണമൂല്‍ പോര്
പാർലമെന്റിൽ പ്രതിഷേധക്കാര്‍ ഉപയോഗിച്ച കളർ ഗ്യാസ് കാനിസ്റ്റർ എന്താണ്? സുരക്ഷാ വീഴ്ച എങ്ങനെയുണ്ടായി?
തൃണമൂല്‍ നേതാവിന് ഒപ്പം ലളിത് ഝാ നില്‍ക്കുന്ന ഫോട്ടോ ബിജെപി പുറത്തുവിട്ടത്
തൃണമൂല്‍ നേതാവിന് ഒപ്പം ലളിത് ഝാ നില്‍ക്കുന്ന ഫോട്ടോ ബിജെപി പുറത്തുവിട്ടത്

അതിനിടെ, ലളിത് ഝായുടെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി ബിജെപി - തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പോരും അരംഭിച്ചിട്ടുണ്ട്. തൃണമൂല്‍ നേതാവിന് ഒപ്പം ലളിത് ഝാ നില്‍ക്കുന്ന ഫോട്ടോയാണ് പോരിന് തുടക്കമിട്ടത്. പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാറാണ് ലളിത് ഝായും ടിഎംസി എംഎല്‍എ തപസ് റോയിയും ഉള്‍പ്പെടുന്ന ഫോട്ടോ എക്‌സിലൂടെ പങ്കുവച്ചത്. 2020 ലെ സരസ്വതി പൂജാ സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ബിജെപി നേതാക്കള്‍ പുറത്തുവിട്ടത്.

'ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിപ്പെടുന്ന പാര്‍ലമെന്റില്‍ നടന്ന അതിക്രമത്തിന്റെ സൂത്രധാരനായ ലളിത് ഝാ എന്നയാള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തപസ് റോയിയുമായി വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പാര്‍ലമെന്റിലെ സംഭവങ്ങളില്‍ ടിഎംസി നേതാവിന്റെ പിന്തുണയെ കുറിച്ച് അന്വേഷിക്കുന്നതിന് ഇത് മതിയായ തെളിവല്ലേ?' എന്നായിരുന്നു സുകാന്ത മജുംദാര്‍ എക്സില്‍ പങ്കുവച്ച പ്രതികരണം. ഇതിന് പിന്നാലെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും ടിഎംസിക്ക് എതിരെ രംഗത്തെത്തി.

എന്നാല്‍ ബിജെപി വാദം തള്ളിയ തപസ് റോയ് തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം നിര്‍ത്താന്‍ തയ്യാറാണെന്നായിരുന്നു മറുപടി നല്‍കിയത്. ഇപ്പോള്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിന് ഒരു പ്രാധാന്യവുമില്ല. ജനപ്രതിനിധി എന്ന നിലയില്‍ ഒരുപാട് പേരോട് ഇടപഴകേണ്ടിവരും. ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെ. തെളിയിച്ചാല്‍ രാഷ്ട്രീയം വിടും. ഏകദേശം നാല് വര്‍ഷം മുന്‍പ് എടുത്ത ഫോട്ടോയാണിത്, പക്ഷേ എനിക്ക് അവനെ അറിയില്ല. ആരോപണങ്ങള്‍ ഉന്നയിച്ച് അന്വേഷണം വഴിതിരിച്ചുവിടുന്നതിന് പകരം സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. പാര്‍ലമെന്റ് സുരക്ഷ ഗൗരവമുള്ള വിഷയമാണെന്നും റോയ് ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in