ദാതാവായി മകള്‍; ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ

ദാതാവായി മകള്‍; ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ

മകളുടെ വൃക്ക സ്വീകരിക്കാന്‍ ആദ്യം അദ്ദേഹം വിസമ്മതിച്ചെങ്കിലും പിന്നീട് കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു
Updated on
1 min read

ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് വൃക്ക നല്‍കാന്‍ തയാറായി മകള്‍. ഇളയ മകള്‍ രോഹിണി ആചാര്യയാണ് അച്ഛന് വൃക്ക നൽകാൻ സന്നദ്ധത അറിയിച്ചത്. മകളുടെ വൃക്ക സ്വീകരിക്കാന്‍ ആദ്യം അദ്ദേഹം വിസമ്മതിച്ചെങ്കിലും പിന്നീട് കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. നവംബര്‍ അവസാനത്തോടെ ശസ്ത്രക്രിയ നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വൃക്ക മാറ്റിവെക്കാൻ എയിംസിലെ ഡോക്ടർമാർ നിർദേശിച്ചിരുന്നില്ല.

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെക്കണമെന്ന് സിംഗപ്പൂരിലെ ചികിത്സയ്ക്കിടെ ഡോക്ടർമാർ നിർദേശിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വൃക്ക മാറ്റിവെക്കാൻ എയിംസിലെ ഡോക്ടർമാർ നിർദേശിച്ചിരുന്നില്ല. പിന്നീട് മകള്‍ രോഹിണിയുടെ നിര്‍ബന്ധപ്രകാരമാണ് ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോയത്. സിംഗപ്പൂരിലാണ് രോഹിണി താമസിക്കുന്നത്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ലാലു പ്രസാദ് ശസ്ത്രക്രിയയ്ക്കായി വീണ്ടും സിംഗപ്പൂരിലേക്ക് പോകും. അച്ഛന് വൃക്ക പകുത്തു നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന് രോഹിണി പ്രതികരിച്ചു.

29-ാം വയസില്‍ ലോക്‌സഭയിലേക്ക് വിജയിച്ച ലാലു പ്രസാദ് യാദവ് ആ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായിരുന്ന സേവനമനുഷ്ടിച്ച അദ്ദേഹം ബിഹാര്‍ രാഷട്രീയത്തിലെ സമുന്നതനായിരുന്ന നേതാവായിരുന്നു. കാലിത്തീറ്റ കുംഭകോണ കേസിലടക്കം ശിക്ഷിക്കപ്പെട്ടതോടെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹം മാറിനിന്നത്. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കാലിത്തീറ്റ കുംഭകോണ കേസ്.

logo
The Fourth
www.thefourthnews.in