ജോലിക്കായി ഭൂമി കോഴ: ലാലുവിനും റാബ്രിക്കും ജാമ്യം

ജോലിക്കായി ഭൂമി കോഴ: ലാലുവിനും റാബ്രിക്കും ജാമ്യം

മറ്റ് 14 പേര്‍ക്കും ഡല്‍ഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചു
Updated on
2 min read

ജോലിക്കായി ഭൂമി കോഴ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനും ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിക്കും കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. ഇരുവരേയും കൂടാതെ മറ്റ് 14 പേര്‍ക്കും ഡല്‍ഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യാതെയാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

ജോലിക്കായി ഭൂമി കോഴ: ലാലുവിനും റാബ്രിക്കും ജാമ്യം
ജോലിക്കായി ഭൂമി കോഴ; എന്താണ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെയുള്ള കേസ്?

2004- 2009 കാലയളവില്‍ റെയില്‍വെ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവ് അഴിമതി നടത്തിയെന്നാണ് ആരോപണം. ഇന്ത്യന്‍ റെയില്‍വേയുടെ വ്യവസ്ഥകളും നടപടിക്രമങ്ങളും ലംഘിച്ച് റെയില്‍വേയില്‍ നിയമനങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍. 2008 മുതൽ 2009 വരെയുള്ള കാലയളവിൽ റെയിൽവേയുടെ വിവിധ സോണുകളിലെ ഗ്രൂപ്പ് ഡി തസ്തികകളിലേക്കുള്ള നിയമനത്തിന്റെ മറവിലായിരുന്നു അഴിമതിയെന്നാണ് സിബിഐയുടെ ആരോപണം. ഉദ്യോഗാർഥികളിൽ നിന്ന് യാദവ് തന്റെ കുടുംബാംഗങ്ങളുടെ പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്തതെന്നാണ് കേസ്. മൂന്ന് ദിവസത്തിനുള്ളിൽ ഉദ്യോഗാർഥികളെ റെയിൽവേയിൽ നിയമിക്കുകയും ചെയ്തു. ഭൂമി കൈമാറിയ ശേഷം ഇവരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. സിബിഐയുടെ കണക്കനുസരിച്ച് അഴിമതിയുടെ മറവിൽ എട്ട് പേർക്കാണ് റെയിൽവേയിൽ ഗ്രൂപ്പ് ഡി ജോലി നൽകിയിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനി മുഖാന്തിരമാണ് കൈക്കൂലി സ്വീകരിച്ചതെന്നും പിന്നീട് ഈ സ്വത്തുക്കള്‍ കുടുംബാംഗങ്ങള്‍ വഴി കൈക്കലാക്കിയെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. 

ജോലിക്കായി ഭൂമി കോഴ: ലാലുവിനും റാബ്രിക്കും ജാമ്യം
ജോലിക്കായി ഭൂമി കോഴ; ലാലു പ്രസാദ് യാദവിനും ഭാര്യക്കുമെതിരെ സമൻസ്

കൂടാതെ 350 കോടിരൂപയുടെ സ്ഥാവര ജംഗമവസ്തുക്കളുടെ ഇടപാടുകള്‍ നടന്നതായും, 250 കോടിരൂപയുടെ ബിനാമി ഇടപാടുകള്‍ നടന്നതായും സിബിഐ വ്യക്തമാക്കിയിരുന്നു. റെയില്‍വെ നിയമനവുമായി ബന്ധപ്പെട് ഡൂഢാലോചന, അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ലാലുപ്രസാദ് യാദവ് കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് റെയില്‍വെയിലുണ്ടായിരുന്ന പല ഉദ്യോഗസ്ഥരും കേസില്‍ ഉള്‍പ്പെട്ടിരുന്നു. വിഷയത്തിൽ രണ്ട് വർഷം മുൻപ് അന്വേഷണം ആരംഭിച്ചെങ്കിലും, കഴിഞ്ഞ വർഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ജോലിക്കായി ഭൂമി കോഴ: ലാലുവിനും റാബ്രിക്കും ജാമ്യം
ജോലിക്കായി ഭൂമി കോഴ; ലാലു പ്രസാ​ദ് യാദവിനെ സിബിഐ ചോദ്യം ചെയ്തു

കേസുമായി ബന്ധപ്പെട്ട് സിബിഐ റാബ്റി ദേവിയെ പട്നയിലെ വസതിയിലും ലാലുവിനെ മകള്‍ മിസ ഭാരതിയുടെ വസതിയിലും ചോദ്യം ചെയ്തിരുന്നു. മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.

ജോലിക്കായി ഭൂമി കോഴ: ലാലുവിനും റാബ്രിക്കും ജാമ്യം
ജോലിക്ക് പകരം ഭൂമി; ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വസതിയിൽ സിബിഐ റെയ്ഡ്

ജോലിക്കായി ഭൂമി കോഴക്കേസില്‍ ലാലു പ്രസാദ് യാദവിനേയും കുടുംബത്തേയും പ്രതിരോധത്തിലാക്കാന്‍ ഇ ഡി നീക്കവുമുണ്ടായി. തേജസ്വി യാദവുള്‍പ്പെടെ ലാലുവിന്‌റെ മക്കളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ഇ ഡി വ്യക്തമാക്കുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലായി ഇവരുമായി ബന്ധമുള്ള 24 കേന്ദ്രങ്ങളിലായിരുന്നു ഇ ഡി റെയ്ഡ് ന. റെയ്ഡിന്‌റെ ഭാഗമായ കണ്ടെത്തലുകള്‍ തേജസ്വി യാദവിനെതിരായ ശക്തമായ തെളിവുകളാണെന്നാണ് ഇ ഡി വാദം.

logo
The Fourth
www.thefourthnews.in