ലക്ഷ്മിധർ ബെഹ്‌റ
ലക്ഷ്മിധർ ബെഹ്‌റ

ഹിമാചലിലെ ഉരുൾപൊട്ടലിനും മേഘവിസ്‌ഫോടനത്തിനും കാരണം മാംസാഹാരം! വിവാദ പ്രസ്താവനയുമായി ഐഐടി ഡയറക്ടർ

ഹിമാചൽ പ്രദേശിലെ മാണ്ഡി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടർ ലക്ഷ്മിധർ ബെഹ്‌റ നടത്തിയ പ്രസ്താവനയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്
Updated on
1 min read

ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലും മേഘവിസ്‌ഫോടനവും സംഭവിക്കുന്നത് ആളുകൾ മാംസം കഴിക്കുന്നത് കാരണമെന്ന് ഐഐടി ഡയറക്ടർ. ഹിമാചൽ പ്രദേശിലെ മാണ്ഡി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടർ ലക്ഷ്മിധർ ബെഹ്‌റ നടത്തിയ വിവാദം പ്രസ്താവനയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. മനുഷ്യരാകാൻ മാംസാഹരം ഒഴിവാക്കണമെന്നാണ് ബെഹ്‌റ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്നത്.

ലക്ഷ്മിധർ ബെഹ്‌റ
കൗമാരക്കാരെ സുരക്ഷിതരാക്കുക ലക്ഷ്യം; പുതിയ ഫീച്ചറുകളുമായി സ്നാപ്പ്ചാറ്റ്

"ഒരു നല്ല മനുഷ്യനാകാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? മാംസം കഴിക്കരുത്. നിരപരാധികളായ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് ഹിമാചൽ പ്രദേശിന്റെ തകർച്ചയ്ക്ക് കാരണമാകും. നിങ്ങൾ നിരപരാധികളായ മൃഗങ്ങളെ കശാപ്പ് ചെയ്യുകയാണ്. അതിന് (മൃഗങ്ങളെ കശാപ്പുചെയ്യൽ) പരിസ്ഥിതിയുമായി ഒരു സഹജീവി ബന്ധമുണ്ട്, അത് നിങ്ങൾക്ക് ഇപ്പോൾ കാണാൻ കഴിയില്ല, പക്ഷേ അതുണ്ടാകും. വൻതോതിലുള്ള മണ്ണിടിച്ചിലുകളും മറ്റ് പല കാര്യങ്ങളും, വീണ്ടും വീണ്ടും കാണുന്ന മേഘവിസ്ഫോടനങ്ങൾ, ഇതെല്ലാം ഈ ക്രൂരതയുടെ ഫലമാണ്," വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബെഹ്‌റ പറഞ്ഞു. ഞാൻ മാംസം കഴിക്കില്ല എന്ന് വിദ്യാർഥികളെക്കൊണ്ട് ബെഹ്റ പ്രതിജ്ഞയെടുപ്പിക്കുന്നതും വീഡിയോയിൽ കാണാം.

ലക്ഷ്മിധർ ബെഹ്‌റ
"വിയോജിപ്പുള്ളവർ സനാതനത്തിന്റെ ഗുണങ്ങൾ ഉൾപ്പെടുത്തി ചർച്ച നടത്തണം"; ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമൽഹാസൻ

വീഡിയോയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ബെഹ്റ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ബെഹ്റയെ വിമർശിച്ച് രംഗത്തെത്തിയത്.

മാനവ വിഭവശേഷി വികസന മന്ത്രാലയം സ്ഥാപിച്ച എട്ട് പുതിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിൽ ഒന്നാണ് മാണ്ഡി ഐഐടി. ഇതാണ് പുതുതായി തുറന്ന ഐഐടിയുടെ നിലവാരം. എഞ്ചിനീയറിങ്ങിൽ ബിരുദം നേടുന്ന മുഴുവൻ വിദ്യാർഥികളുടെ അവസ്ഥ എന്ത് ദയനീയമായിരിക്കുമെന്നുമാണ് വിമര്‍ശനങ്ങളേറെയും.

logo
The Fourth
www.thefourthnews.in