കോൺഗ്രസ് വിട്ടവർ രാജ്യസഭയിലേക്ക്; 'കാലുമാറിയതിനുള്ള' വാഗ്ദാനം നിറവേറ്റുകയാണോ ബിജെപി?

കോൺഗ്രസ് വിട്ടവർ രാജ്യസഭയിലേക്ക്; 'കാലുമാറിയതിനുള്ള' വാഗ്ദാനം നിറവേറ്റുകയാണോ ബിജെപി?

അശോക് ചവാൻ കോൺഗ്രസിൽ ചേർന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയായി ചവാനെ അവതരിപ്പിച്ചു
Updated on
1 min read

വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസിൽനിന്ന് കൂടുമാറി എത്തിയവർക്ക് ലഭിക്കുന്ന സ്വീകാര്യത ചർച്ചയാവുകയാണ്. കോൺഗ്രസിൽനിന്ന് കൂടുമാറി ബിജെപിയിലെത്തിയ അശോക് ചവാനും ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗത്തോടൊപ്പം പോയ മിലിന്ദ് ദേവ്റയും സ്ഥാനാർത്ഥികളാണ്.

കോൺഗ്രസ് വിട്ടവർ രാജ്യസഭയിലേക്ക്; 'കാലുമാറിയതിനുള്ള' വാഗ്ദാനം നിറവേറ്റുകയാണോ ബിജെപി?
രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സോണിയ ഗാന്ധി; മത്സരിക്കുന്നത് രാജസ്ഥാനിൽനിന്ന്

അശോക് ചവാൻ കോൺഗ്രസിൽ ചേർന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയായി ചവാനെ അവതരിപ്പിക്കുന്നു എന്നതും ശിവസേന ഷിൻഡെ വിഭാഗം മിലിന്ദ് ദേവ്‌റയെ അവതരിപ്പിക്കുന്നതും കൂട്ടി വായിച്ചാൽ ഈ കൂടുമാറ്റത്തിന് പിന്നിൽ പാർലമെന്ററി മോഹങ്ങളുണ്ടായിരുന്നോ എന്ന ചോദ്യത്തിനി സ്ഥാനമുണ്ടെന്ന് കാണാം. കോൺഗ്രസ് വിട്ടതിനെ തുടർന്ന് മിലിന്ദ് ദേവ്‌റയെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെയും ശക്തമായ ഭാഷയിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കടന്നാക്രമിച്ചത്.

അശോക് ചവാനും മിലിന്ദ് ദേവ്‌റയ്ക്കും ഒപ്പം കോൺഗ്രസ് വിട്ട ബാബ സിദ്ദിഖ്, അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിയോടൊപ്പം ചേർന്നു. പക്ഷേ സ്ഥാനാർത്ഥിയായില്ല.

ജെ പി നദ്ദയെ കൂടാതെ സൂറത്തിൽ നിന്നുള്ള ഗോവിന്ദ്ഭായ് ധോലാകിയയും മായങ്ക്ഭായ് നായകും ഡോ. ജശ്വന്ത്‌സിൻഹ് പർമാരും ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളാണ്. മേധാ കുൽക്കർണിയും ഡോ. അജിത് ഗോപ്ചഡേ എന്നിവരാണ് മഹാരാഷ്ട്രയിൽ പാർട്ടിയുടെ സ്ഥാനാർത്ഥികൾ.

കോൺഗ്രസ് വിട്ടവർ രാജ്യസഭയിലേക്ക്; 'കാലുമാറിയതിനുള്ള' വാഗ്ദാനം നിറവേറ്റുകയാണോ ബിജെപി?
'വിചാരണക്കോടതിയെ സമീപിക്കാം'; സുപ്രീംകോടതിയുടെ പരിഗണനയിലിരുന്ന ജാമ്യാപേക്ഷ പിൻവലിച്ച് ഉമർ ഖാലിദ്

രണ്ടാം ഘട്ടമെന്നരീതിയിൽ ബിജെപി മധ്യപ്രദേശിലേയും ഒഡിഷയിലെയും സ്ഥാനാർത്ഥികളുടെ പേരുകൾ കൂടി പുറത്ത് വിട്ടിരിക്കുകയാണ്. കേന്ദ്ര ബ്രോഡ് കാസ്റ്റിങ് മന്ത്രി എൽ മുരുഗൻ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് മധ്യപ്രദേശിലെ പട്ടികയിലുള്ളത്. മായാ നരോല്യ, ബൻസിലാൽ ഗുർജാർ, ഉമേഷ് നാഥ് മഹാറായി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ. കേന്ദ്ര മന്ത്രി അശ്വനി വൈഷ്‌ണവ് ഒഡിഷയിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in