ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത എൻസിബി സംഘത്തിലെ ഉദ്യോഗസ്ഥനെ പുറത്താക്കി; നടപടി മറ്റൊരു കേസിൽ

ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത എൻസിബി സംഘത്തിലെ ഉദ്യോഗസ്ഥനെ പുറത്താക്കി; നടപടി മറ്റൊരു കേസിൽ

മോശം പെരുമാറ്റത്തിനാണ് എൻസിബി ഉദ്യോഗസ്ഥനായ വിശ്വ വിജയ് സിങ്ങിനെ പുറത്താക്കിയിരിക്കുന്നത്
Updated on
1 min read

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത എന്‍സിബി ഉദ്യോഗസ്ഥന്‍ വിശ്വ വിജയ് സിങ്ങിനെ സർവീസിൽ നിന്ന് പുറത്താക്കി. നേരത്തെ അന്വേഷിച്ച മറ്റൊരു കേസിൽ കൃത്യവിലോപം വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മേലുദ്യോഗസ്ഥരോട് മോശമായി പെരുമായതിന് ഒരു വർഷമായി സസ്പെൻഷനിലായിരുന്നു വിശ്വ വിജയ് സിങ്ങ്.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഡല്‍ഹി വിഭാഗം 2018 ൽ രജിസ്റ്റർ ചെയ്ത കേസിലെ കൃത്യവിലോപത്തിൽ വിശ്വ വിജയ് സിങ്ങിനെതിരെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് സർവീസിൽ നിന്ന് പുറത്താക്കിയത്

ഡല്‍ഹി ഡെസ്‌കില്‍ ഉദ്യോഗസ്ഥനായിരിക്കെ അന്വേഷിച്ച കേസിൽ കൃത്യവിലോപം വരുത്തിയെന്നായിരുന്നു വിശ്വ വിജയ് സിങ്ങിനെതിരായ പരാതി. തുടര്‍ന്ന് 2020 ല്‍ സിങ്ങിനെ മുബൈയിലേക്ക് സ്ഥലം മാറ്റി. ഭാര്യ ഗര്‍ഭിണിയാണെന്നും സ്ഥലം മാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വിശ്വ വിജയ് സിങ് സെന്‍ഡ്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ സ്ഥലം മാറ്റം താൽക്കാലികമായി റദ്ദാക്കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരും സിങ്ങും തമ്മിൽ പ്രശ്നങ്ങൾക്ക് ഇത് വഴിവച്ചു. തുടർന്ന് മറ്റൊരു ഉത്തരവിലൂടെ മാസങ്ങള്‍ക്ക് ശേഷം സിങ്ങിനെ വീണ്ടും മുബൈയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു .

2021 ഒക്ടോബറിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത എന്‍സിബി ടീമിന്റെ ഭാഗമായിരുന്നു വിശ്വ വിജയ് സിങ്. മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും എൻസിബി കേസെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ ആര്യന്‍ ഖാനും സുഹൃത്തുക്കൾക്കും കോടതി ക്ലീൻ ചിറ്റ് നൽകി .

ആര്യൻ ഖാനെതിരെ കേസെടുത്ത എന്‍സിബി ടീമിലെ തലവൻ സമീര്‍ വാങ്കഡെക്കെതിരെയും മോശം പെരുമാറ്റം, ജോലിയിലെ കൃത്യവിലോപം കൈക്കൂലി എന്നീ ആരോപണങ്ങള്‍ ഉയർന്നിരുന്നു .തുടര്‍ന്ന് സമീര്‍ വാങ്കഡെയെ സ്ഥലം മാറ്റി

logo
The Fourth
www.thefourthnews.in