ചുട്ടുപൊള്ളിയ ഓഗസ്റ്റ്, രേഖപ്പെടുത്തിയത് 123 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് മഴ

ചുട്ടുപൊള്ളിയ ഓഗസ്റ്റ്, രേഖപ്പെടുത്തിയത് 123 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് മഴ

അറബിക്കടലിലെയും, ബംഗാള്‍ ഉള്‍ക്കടലിലെയും അസാധാരണ സാഹചര്യങ്ങളും എല്‍നിനോ പ്രതിഭാസവും രാജ്യത്തെ പരക്കെയുള്ള മഴ ലഭ്യതയെ സാരമായി ബാധിച്ചു
Updated on
1 min read

ഇന്ത്യയുടെ 123 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് മാസമായിരുന്നു ഇത്തവണയെന്ന് റിപ്പോര്‍ട്ട്. ലഭിക്കേണ്ട മഴയില്‍ 36 ശതമാനത്തിന്റെ കുറവാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത് എന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. 25.4 സെന്റീമീറ്റര്‍ മഴമാത്രമാണ് രാജ്യത്ത് ലഭിച്ചത്. ജൂലായില്‍ 28 സെന്റീമീറ്റര്‍ മഴയായിരുന്നു ലഭിച്ചത്.

2005ലാണ് ഇതിന് മുന്‍പ് കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് മാസം രേഖപ്പെടുത്തിയിരിക്കുന്നത്.

അറബിക്കടലിലെയും, ബംഗാള്‍ ഉള്‍ക്കടലിലെയും അസാധാരണ സാഹചര്യങ്ങളും എല്‍നിനോ പ്രതിഭാസവും രാജ്യത്തെ പരക്കെയുള്ള മഴ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍, ഹിമാലയന്‍ സാന്നിധ്യമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, തമിഴ്‌നാടിന്റെ ചിലഭാഗങ്ങളിലും ഓഗസ്റ്റില്‍ അപ്രതീക്ഷിത മഴയ്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

2005ലാണ് ഇതിന് മുന്‍പ് കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് മാസം രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് 25 ശതമാനം മഴയുടെ കുറവായിരുന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വരള്‍ച്ച നേരിട്ട 2009 ല്‍ ഓഗസ്റ്റില്‍ സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ 25 ശതമാനം കുറവാണ് ലഭിച്ചത്. ഇത്തവണ മണ്‍സൂണ്‍ മഴ ലഭ്യതയിലെ കുറവ് രാജ്യത്തെ വരള്‍ച്ചയിലേക്ക് തള്ളിവിട്ടേയ്ക്കുമെന്ന ആശങ്കയും ശക്തമാകുന്നതാണ്.

ചുട്ടുപൊള്ളിയ ഓഗസ്റ്റ്, രേഖപ്പെടുത്തിയത് 123 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് മഴ
ആഗോള തിളപ്പ്, എല്‍നിനോ; മണ്‍സൂണിലും വെയിലേറ്റ് പൊള്ളി കേരളം

ആകെ ലഭിച്ച മഴയുടെ കണക്ക് പരിശോധിച്ചാല്‍ കിഴക്ക്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് 17 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍ട്രല്‍ ഇന്ത്യ മേഖലയില്‍ പത്ത് ശതമാനവും, തെക്കേ ഇന്ത്യയില്‍ 17 ശതമാനം മഴയുടെ കുറവും രേഖപ്പെടുത്തി. മണ്‍സൂണിലെ അവസാന മാസമായ സെപ്തംബറില്‍ ഭേദപ്പെട്ട മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ മഹാ സമുദ്രത്തിലും, ബംഗാള്‍ ഉള്‍ക്കടലിലും സാധ്യതയുള്ള രണ്ട് ന്യൂന മര്‍ദങ്ങള്‍ മഴയെ സ്വാധീനിച്ചേയ്ക്കും. എന്നിരുന്നാലും നിലവിലെ മഴക്കുറവ് പരിഹരിക്കാന്‍ അധിക മഴ ആവശ്യമാണെന്നും കാലാവസ്ഥാ വിദഗ്ദര്‍ ചുണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in