ക്രിമിനൽ മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിക്ക് മുൻപിൽ ഇനിയും നിയമയുദ്ധം, സെഷൻസ് കോടതി വിധി നിർണായകം

ക്രിമിനൽ മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിക്ക് മുൻപിൽ ഇനിയും നിയമയുദ്ധം, സെഷൻസ് കോടതി വിധി നിർണായകം

എംപി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കിയ നടപടി പിൻവലിക്കുമെങ്കിലും പൂർണതോതിൽ ആശ്വസിക്കാനായിട്ടില്ല
Updated on
1 min read

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ മനനഷ്ടക്കേസിലെ ശിക്ഷാവിധിക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതി അനുവദിച്ച സ്റ്റേ പ്രതിപക്ഷ സഖ്യത്തിന് പുത്തൻ ഊർജമാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് ക്യാമ്പുകളെല്ലാം ആവേശത്തിലാണ്. സൂറത്ത് അഡിഷണൽ സെഷൻസ് കോടതി കേസിൽ തീർപ്പുണ്ടാക്കും വരെയാണ് സുപ്രീംകോടതി സ്റ്റേ നൽകിയിരിക്കുന്നത്. എംപി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കിയ നടപടി പിൻവലിക്കുമെങ്കിലും പൂർണതോതിൽ ആശ്വസിക്കാറായിട്ടില്ല എന്നതാണ് വാസ്തവം. വയനാട് എം പി യുടെ മുൻപിൽ നീണ്ട നിയമയുദ്ധം ബാക്കിയാണ്.

ക്രിമിനൽ മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിക്ക് മുൻപിൽ ഇനിയും നിയമയുദ്ധം, സെഷൻസ് കോടതി വിധി നിർണായകം
ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറില്ലെന്ന് രാഹുൽ; സൂര്യനെയും ചന്ദ്രനെയും സത്യത്തെയും അധികനാൾ മറയ്ക്കാനാവില്ലെന്ന് പ്രിയങ്ക

നിലവിൽ ക്രിമിനൽ മനനഷ്ടക്കേസിലെ ശിക്ഷാവിധിക്ക് സ്റ്റേ മാത്രമാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. മോദി സമുദായത്തെ അപമാനിച്ചുവെന്ന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രാഹുൽ ഗാന്ധിക്ക് സൂറത്ത് സിജെഎം കോടതി പരമാവധി ശിക്ഷയായ രണ്ടുവർഷത്തെ തടവ് വിധിച്ചിരുന്നു. ഈ വിധിക്കെതിരായ അപ്പീൽ ഇപ്പോഴും സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. അതിന്റെ വിചാരണ ഈ മാസം തന്നെ തുടങ്ങിയേക്കുമെന്നാണ് അഭ്യൂഹം. അപ്പീൽ സെഷൻസ് കോടതി തള്ളുകയാണെങ്കിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ട തരത്തിലേക്ക് കാര്യങ്ങൾ നീങ്ങും. വെള്ളിയാഴ്ച സുപ്രീംകോടതി ജസ്റ്റിസ് ബി ആർ ഗവായിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് പ്രത്യേകം പരാമർശിച്ചിരിക്കുന്നു.

ക്രിമിനൽ മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിക്ക് മുൻപിൽ ഇനിയും നിയമയുദ്ധം, സെഷൻസ് കോടതി വിധി നിർണായകം
ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് പരമാവധി ശിക്ഷ നൽകിയതെന്തിന്? രാഹുലിനെതിരായ കേസില്‍ കീഴ്ക്കോടതികള്‍ക്ക് വിമർശനം

സുപ്രീംകോടതി വിധിക്ക് പിന്നാലെ രാഹുലിന്റെ അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി സ്പീക്കർ ഓം ബിർളയെ കണ്ടിരുന്നു. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷം പരിഗണിക്കാമെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. ഇപ്പോഴത്തെ സാഹചര്യത്തിൽ അയോഗ്യനാക്കിയ നടപടി റദ്ദാക്കുന്നതിൽ തടസമൊന്നുമില്ലെങ്കിലും സെഷൻസ് കോടതിയുടെ ഉത്തരവ് രാഹുലിന് ഏറെ നിർണായകമാണ്. അതേസമയം, ജാമ്യം ലഭിക്കാവുന്ന കേസിൽ പരമാവധി ശിക്ഷ നൽകിയതിനെതിരെ സുപ്രീംകോടതി വിമർശനം ഉന്നയിച്ചാൽ ശിക്ഷാ കാലയളവിൽ കാര്യത്തിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ നിലവിലുള്ള പോലെ എം പി സ്ഥാനം നഷ്ടമാകും.

ക്രിമിനൽ മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിക്ക് മുൻപിൽ ഇനിയും നിയമയുദ്ധം, സെഷൻസ് കോടതി വിധി നിർണായകം
ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറില്ലെന്ന് രാഹുൽ; സൂര്യനെയും ചന്ദ്രനെയും സത്യത്തെയും അധികനാൾ മറയ്ക്കാനാവില്ലെന്ന് പ്രിയങ്ക

2019ൽ കർണാടകയിലെ കോലാറിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുണ്ടെന്ന പരാമർശം രാഹുൽ നടത്തിയിരുന്നു. ഇതിനെതിരയെയായിരുന്നു മാനനഷ്ടക്കേസ് നൽകിയത്. കേസിൽ സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരായ അപ്പീലും ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യമനുവദിക്കുക മാത്രമായിരുന്നു അന്ന് ചെയ്തത്.

logo
The Fourth
www.thefourthnews.in