മയക്കുമരുന്ന് കടത്താന്‍ പുതിയ വഴി; തുടർക്കഥയായി 'ലിക്വിഡ് കൊക്കെയ്ൻ' കടത്ത്

മയക്കുമരുന്ന് കടത്താന്‍ പുതിയ വഴി; തുടർക്കഥയായി 'ലിക്വിഡ് കൊക്കെയ്ൻ' കടത്ത്

വെള്ളമോ മറ്റ് ലായനികളോ ഉപയോഗിച്ച് കൊക്കെയ്ൻ പൊടി ലയിപ്പിച്ചാണ് ദ്രാവക കൊക്കെയ്ൻ നിർമിക്കുന്നത്. ഇത് അനായാസം വീണ്ടും പൊടി രൂപത്തിലേക്ക് പരിവർത്തനം ചെയ്യാന്‍ കഴിയും.
Updated on
1 min read

രാജ്യത്ത് പലവിധ കള്ളക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വർധിക്കുകയാണ്. വളരെ വിദഗ്‌ധമായ രീതിയിലാണ് നിരന്തരം സ്വർണവും ലഹരിവസ്തുക്കളും പണവുമുൾപ്പെടെ കടത്തുന്നത്. ദ്രാവക രൂപത്തിൽ കൊക്കെയ്‌ൻ (ലിക്വിഡ് കൊക്കെയ്ൻ) കടത്തുന്ന പുതിയ രീതിയാണ് ഇപ്പോള്‍ വാർത്തയാകുന്നത്.

രണ്ട് വിസ്കി കുപ്പികളിലാക്കി കൊക്കെയ്ന്‍ കടത്തിയതിന് കെനിയന്‍ യുവതി കഴിഞ്ഞ വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായിരുന്നു. ഏറ്റവും കൂടുതല്‍ ലഹരിക്കടത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എത്യോപ്യയിലെ ആഡിസ് അബാബയിൽ നിന്നാണ് 25 കാരിയായ അവർ ഇന്ത്യയില്‍ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ 13 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നാണ് രണ്ട് കുപ്പികളില്‍ നിന്നും കസ്റ്റംസ് കണ്ടെത്തിയത്.

2022 നവംബറിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 കോടി രൂപ വിലമതിക്കുന്ന 'ലിക്വിഡ് കൊക്കെയ്ൻ' നിറച്ച രണ്ട് വിസ്കി കുപ്പികളുമായി നൈജീരിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു

കഴിഞ്ഞ ഏപ്രിലിലും സമാനസംഭവമുണ്ടായിരുന്നു. വിസ്കി കുപ്പികളിൽ മദ്യത്തിൽ കൊക്കെയ്ൻ കലർത്തി കടത്തിയ ടാൻസാനിയൻ സ്വദേശിയെ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡിആർഐ) കസ്റ്റംസും നടത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ ഇയാളും ആഡിസ് അബാബയില്‍ നിന്നെത്തിയതാണെന്ന് കണ്ടെത്തി.

2022 നവംബറിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 കോടി രൂപ വിലമതിക്കുന്ന 'ലിക്വിഡ് കൊക്കെയ്ൻ' നിറച്ച രണ്ട് വിസ്കി കുപ്പികളുമായി നൈജീരിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. നൈജീരിയയിലെ ലാഗോസിൽ നിന്ന് ആഡിസ് അബാബ വഴി മുംബൈയിലേക്ക് പോകുന്ന ഒരു യാത്രക്കാരൻ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി ഡിആർഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് എയർപ്പോർട്ടില്‍ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്.

എന്താണ് ലിക്വിഡ് കൊക്കെയ്ന്‍? എന്തുകൊണ്ട് ആവശ്യക്കാർ ഏറുന്നു ?

ലഹരി വസ്തുക്കളില്‍ വളരെ സുലഭമായ ഒന്നാണ് കൊക്കെയ്ൻ. വെള്ളമോ മറ്റ് ലായനികളോ ഉപയോഗിച്ച് കൊക്കെയ്ൻ പൊടി ലയിപ്പിച്ചാണ് ദ്രാവക കൊക്കെയ്ൻ നിർമിക്കുന്നത്. ഇത് അനായാസം വീണ്ടും പൊടി രൂപത്തിലേക്ക് പരിവർത്തനം ചെയ്യാന്‍ കഴിയും. കൊക്കെയ്ൻ ദ്രാവക രൂപത്തിൽ കാണുന്നത് വളരെ വിരളമാണ്. ഈ കള്ളക്കടത്ത് രീതി അപൂർവമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

മയക്കുമരുന്ന് കടത്താന്‍ പുതിയ വഴി; തുടർക്കഥയായി 'ലിക്വിഡ് കൊക്കെയ്ൻ' കടത്ത്
സ്ത്രീസംവരണ തസ്തികയില്‍ ട്രാന്‍സ് വുമണിന് അപേക്ഷിക്കാമോ? പിഎസ്‌സിയെ കുരുക്കി അനീറാ കബീറിന്റെ നിയമ പോരാട്ടം

എങ്ങനെയാണ് ലിക്വിഡ് കൊക്കെയ്ന്‍ കണ്ടെത്തുന്നത്?

സംശയാസ്പദമായ സാഹചര്യങ്ങളില്‍ പിടിച്ചെടുക്കുന്നവയില്‍ നിരോധിത വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ സഹായിക്കുന്ന രണ്ട് സാങ്കേതിക വിദ്യകൾ യുകെയും സ്വിറ്റ്സർലൻഡും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് കുപ്പികള്‍ പോട്ടിക്കാതെ തന്നെ കൊക്കെയ്ന്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍, ഇതിലുള്ള ദ്രാവകത്തിൽ കൊക്കെയ്ൻ സമർത്ഥമായി ലയിപ്പിച്ചതിനാൽ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in