ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാം; ഉത്തരവിട്ട് സുപ്രീം കോടതി

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാം; ഉത്തരവിട്ട് സുപ്രീം കോടതി

7500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാത്രമേ അധിക യോഗ്യതാ ആവശ്യമുള്ളൂവെന്ന് കോടതി വ്യക്തമാക്കി
Updated on
1 min read

വാഹനത്തിന്റെ മൊത്ത ഭാരം 7500 കിലോയില്‍ ഉള്ളതാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് അത് ഓടിക്കാമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെതാണ് ഉത്തരവ്.1988-ലെ മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ കോടതി അംഗീകരിച്ചു . ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയ ശേഷമാണ് കോടതി ഉത്തരവ്.

7500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാത്രമേ അധിക യോഗ്യതാ ആവശ്യമുള്ളൂവെന്ന് കോടതി വ്യക്തമാക്കി. എല്‍എംവി ലൈസന്‍സ് ഉടമകള്‍ ഭാരമേറിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണമാണെന്ന് കാണിക്കുന്ന അനുഭവപരമായ ഡാറ്റയൊന്നും മുമ്പാകെ കൊണ്ടുവന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാം; ഉത്തരവിട്ട് സുപ്രീം കോടതി
കൃഷ്ണയ്യരെ വിമർശിച്ച് ചീഫ് ജസ്റ്റിസ്; 'അനാവശ്യം', ഒഴിവാക്കാമായിരുന്നെന്ന് ജസ്റ്റിസുമാരായ നാഗരത്നയും ധൂലിയയും

ഉത്തരവ് പ്രകാരം, 7500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ മാത്രമേ അധിക യോഗ്യതാ ആവശ്യകത ബാധകമാകൂ. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന്റെ (എല്‍എംവി) ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ള ഒരാള്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന്റെ ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍ ഓടിക്കാന്‍ അര്‍ഹതയുണ്ടോ എന്ന വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

മുകുന്ദ് ദേവാംഗന്‍ വേഴ്‌സസ് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (2017) 14 SCC 663 എന്ന വിധിയിലാണ് ഇപ്പോഴത്തെ പ്രശ്‌നം ആദ്യം ഉയര്‍ന്നത് . ഈ കേസില്‍, 7500 ല്‍ താഴെ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാന്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ പ്രത്യേക അംഗീകാരം ആവശ്യമില്ലെന്ന് ജസ്റ്റിസ് അമിതാവ റോയ്, ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എല്‍എംവി ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ള ഒരാള്‍ക്ക് 7500 കിലോഗ്രാമില്‍ കൂടാത്ത ഭാരമുള്ള 'ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ക്ലാസ് ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍' ഓടിക്കാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു വിധി. 1988-ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിലെ (എംവിഎ) പ്രസക്തമായ ഭേദഗതികളുമായി ബന്ധപ്പെട്ട നയപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ഏതാണ്ട് പൂര്‍ത്തിയായതായി അറ്റോര്‍ണി ജനറല്‍ ഫോര്‍ ഇന്ത്യ ആര്‍ വെങ്കിട്ടരമണി ബെഞ്ചിനെ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in