രാഹുലിനെതിരെ തിരക്കിട്ട നീക്കം; 
ഔദ്യോഗിക വസതി ഒഴിയണമെന്ന് നിർദേശം

രാഹുലിനെതിരെ തിരക്കിട്ട നീക്കം; ഔദ്യോഗിക വസതി ഒഴിയണമെന്ന് നിർദേശം

ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയാണ് രാഹുല്‍ ഗാന്ധി വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്
Updated on
1 min read

രാഹുല്‍ ഗാന്ധിയോട് ഔദ്യോഗിക വസതിയൊഴിയാന്‍ ആവശ്യപ്പെട്ട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി.ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയാണ് തിരക്കിട്ടനീക്കം.ഡല്‍ഹിയിലെ തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിയേണ്ടത്. രാഹുല്‍ ഗാന്ധി വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഹൗസിങ് കമ്മിറ്റിനോട്ടീസ് നല്‍കി.

രാഹുലിനെതിരെ തിരക്കിട്ട നീക്കം; 
ഔദ്യോഗിക വസതി ഒഴിയണമെന്ന് നിർദേശം
സവർക്കർ പരാമർശം: പ്രതിപക്ഷ യോഗം ബഹിഷ്കരിച്ച് ശിവസേന, സഞ്ജയ് റാവുത്ത് രാഹുലിനെ കാണും

2004 ല്‍ ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് തുഗ്ലക്ക് ലെയ്‌നിലെ വസതി അനുവദിച്ചത്. ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തേക്ക് സൂറത്ത് കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം വെള്ളിയാഴ്ചയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കിയത്.

'എന്തുകൊണ്ട് എല്ലാ കള്ളന്മാരുടെയും പേര് മോദി എന്നായി' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കര്‍ണാടകയില്‍ നടത്തിയ രാഷ്ട്രീയ പ്രസംഗത്തെ ആധാരമാക്കിയാണ് രാഹുലിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ചുമത്തിയത്. 'എന്തുകൊണ്ട് എല്ലാ കള്ളന്മാരുടെയും പേര് മോദി എന്നായി' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് മോദി സമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവിന് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചത്.

logo
The Fourth
www.thefourthnews.in