സിആര്‍പിസിയില്‍ 9 പുതിയ വകുപ്പുകള്‍; ക്രിമിനല്‍ ഭേദഗതി ബില്ലുകള്‍ ലോക്സഭ പാസാക്കി

സിആര്‍പിസിയില്‍ 9 പുതിയ വകുപ്പുകള്‍; ക്രിമിനല്‍ ഭേദഗതി ബില്ലുകള്‍ ലോക്സഭ പാസാക്കി

ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് പകരമായുള്ള നിര്‍ണായക നിയമ നിര്‍മ്മാണത്തിന് ലോക് സഭ അംഗീകാരം നല്‍കിയിരിക്കുന്നത്.
Updated on
1 min read

കൊളോണിയല്‍ പാരമ്പര്യം പേറുന്ന രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളുടെ ഭേദഗതി ബില്ലുകള്‍ക്ക് ലോക്‌സഭയുടെ അംഗീകാരം. ഭാരതീയ ന്യായ സംഹിത (2023), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (2023), ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷ എംപിമാരില്‍ ഭൂരിഭാഗവും സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരിക്കെയാണ് ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് പകരമായുള്ള നിര്‍ണായക നിയമ നിര്‍മ്മാണത്തിന് ലോക് സഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

സിആര്‍പിസിയില്‍ 9 പുതിയ വകുപ്പുകള്‍; ക്രിമിനല്‍ ഭേദഗതി ബില്ലുകള്‍ ലോക്സഭ പാസാക്കി
ഭാരതീയ ന്യായ സംഹിത: തീവ്രവാദത്തിന്റെ പുതുക്കിയ നിർവചനം മുതൽ 377-ാം വകുപ്പിന്റെ ഒഴിവാക്കൽ വരെ, മാറ്റങ്ങളെന്തൊക്കെ?

ഭീകരവാദത്തിന്റെ വിപുലീകരിച്ച നിർവചനം, ആൾക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷ തുടങ്ങി നിരവധി മാറ്റങ്ങളുമായാണ് പുതിയ ക്രിമിനൽ നിയമങ്ങളെത്തുന്നത്. ഇതിനുപുറമെ പല സുപ്രധാന മാറ്റങ്ങളും ബില്ലിൽ ഉൾപ്പെടുന്നുണ്ട്. പുതിയ ഭേദഗതിയോടെ സിആര്‍പിസിയില്‍ 9 പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in