മക്കള്‍ നീതി മയ്യം 'ഇന്ത്യ' സഖ്യത്തില്‍; കമല്‍ഹാസന്‍ താരപ്രചാരകനാകും, ലോക്‌സഭയില്‍ പാര്‍ട്ടി മത്സരിക്കില്ല

മക്കള്‍ നീതി മയ്യം 'ഇന്ത്യ' സഖ്യത്തില്‍; കമല്‍ഹാസന്‍ താരപ്രചാരകനാകും, ലോക്‌സഭയില്‍ പാര്‍ട്ടി മത്സരിക്കില്ല

ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തില്‍ ഇത്തവണ നടന്‍ കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സഹകരിക്കും
Updated on
1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലും ഇന്ത്യ സഖ്യം ധാരണയിലേക്ക്. ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തില്‍ ഇത്തവണ നടന്‍ കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സഹകരിക്കും. ഇതോടെ ഡിഎംകെ സഖ്യത്തിന്റെ താര പ്രചാരകനായി കമല്‍ ഹാസന്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിഎംകെ കോണ്‍ഗ്രസ് സഖ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമലോ പാര്‍ട്ടിയോ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ''താനോ തന്റെ പാര്‍ട്ടിയോ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, എന്നാല്‍ ഡിഎംകെ സഖ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സഹകരണം ഏതെങ്കിലും സ്ഥാനത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ്'' എന്ന് കമല്‍ഹാസന്‍ പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, മക്കള്‍ നീതി മയ്യത്തിന് 2025ല്‍ ഒരു രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണാചലം പ്രതികരിച്ചു. ഡിഎംകെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. ഇത്തവണ മത്സരത്തിനില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ശനിയാഴ് രാവിലെ നടനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ വാര്‍ത്തള്‍ പുറത്തുവരുന്നത്.

നിലവിലെ സീറ്റ് ധാരണ അനുസരിച്ച് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ ഒന്‍പത് സീറ്റുകളില്‍ മത്സരിക്കും. പുതുച്ചേരിയില്‍ ഒരു സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. സഖ്യത്തിലുള്ള മുസ്ലീം ലീഗ് ഒരു സീറ്റിലും ജനവിധി തേടുന്നു. വിടുതലൈ ചിരുതായ്കള്‍ കച്ചി (വിസികെ) രണ്ട് സീറ്റിലും വൈകോയുടെ എംഡിഎംകെ ഒരു സീറ്റിലും മത്സരിക്കും.

logo
The Fourth
www.thefourthnews.in