പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആശ്വാസമായി പാചക വാതക വിലയില്‍ ഇളവ്: വാണിജ്യ സിലിണ്ടറിന് 94 രൂപ 50 പൈസ കുറഞ്ഞു

വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല
Updated on
1 min read

ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി പാചക വാതക വിലയില്‍ ഇളവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വില 94 രൂപ 50 പൈസയാണ് കുറഞ്ഞത്. 1896 രൂപ 50 പൈസയാണ് പുതുക്കിയ വില. അതേസമയം, വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ പുതുക്കിയ വില 2025.50 രൂപയാണ്.

ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ പുതിയ വിലയനുസരിച്ച് തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്‍റെ വിലയില്‍ 91.50 രൂപയാണ് കുറഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ ഇന്നുമുതല്‍ സിലിണ്ടറിന് 1885 രൂപ കൊടുത്താല്‍ മതി. നേരത്തെ ഡല്‍ഹിയില്‍ സിലിണ്ടറിന്‍റെ വില 1976 രൂപയായിരുന്നു.

കൊല്‍ക്കത്തയില്‍ സിലിണ്ടറിന്‍റെ വില 2095. 50 പൈസയില്‍ നിന്നും, 1995.50 രൂപയായും, മുംബെയില്‍ 1936.50 പൈസയില്‍ നിന്നും 1844 രൂപയായും, ചെന്നൈയില്‍ 2141 നിന്നും 2045 രൂപയായും കുറഞ്ഞു. ഇത് തുടര്‍ച്ചയായ അഞ്ചാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത്.

2022 മെയ് മാസത്തില്‍ 2354 എന്ന റെക്കോര്‍ഡിലെത്തിയ സിലിണ്ടറിന്റെ വില ജൂണില്‍ 2219 ആയി കുറഞ്ഞിരുന്നു. പിന്നീട് എണ്ണ കമ്പനികള്‍ ഈ സിലിണ്ടറിന്‍റെ വില 2012.50 ആക്കി വീണ്ടും കുറയ്ക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് ഒന്നു മുതല്‍ 1976.50 രൂപക്കാണ് സിലിണ്ടറുകള്‍ ലഭിച്ചിരുന്നത്. അതിനു പിന്നലെയാണ് സിലിണ്ടറിന്റെ വിലയില്‍ വീണ്ടും ഇളവ് വന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഈ ഇളവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്.

logo
The Fourth
www.thefourthnews.in