ആരോഗ്യനില മോശം; ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ തേടി മഅദനി സുപ്രീംകോടതിയിൽ

ആരോഗ്യനില മോശം; ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ തേടി മഅദനി സുപ്രീംകോടതിയിൽ

ബെംഗളൂരു വിട്ടുപോകാൻ അനുവദിക്കണമെന്നാണ് ഹർജി
Updated on
1 min read

ബെംഗളൂരു സ്ഫോടന കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൽനാസർ മഅദനി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചു. അനാരോഗ്യം അലട്ടുകയാണെന്നും തുടർ ചികിത്സയ്ക്കായി ബെംഗളൂരു നഗര പരിധിവിട്ട് പോകാൻ അനുമതി നൽകണമെന്നുമാണ് മഅദനിയുടെ ഹർജി.

ബെംഗളൂരു വിട്ടുപോകാൻ പാടില്ലെന്ന ഉപാധിയോടെ 2014 ലാണ് മഅദനി സുപ്രീംകോടതി കേസിൽ ജാമ്യം നൽകിയത്. 2008 ലെ ബെംഗളൂരു സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട മഅദനി അതുവരെ വിചാരണ തടവുകാരനായി ബെംഗളൂരു പരപ്ന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്നു. 

മൂന്നാഴ്ച മുൻപ് പക്ഷാഘാത ലക്ഷണങ്ങളോടെ മഅദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്കുള്ള  പ്രധാന ഞരമ്പുകളിൽ രക്തയോട്ടം കുറഞ്ഞതായി ഡോക്ടർമാർ വിലയിരുത്തുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ്  ജാമ്യ വ്യവസ്ഥയിൽ  ഇളവ് തേടി കേരളത്തിലേക്ക് പോകാനുള്ള ശ്രമം. വിചാരണ കോടതിയായ ബെംഗളൂരുവിലെ എൻഐഎ കോടതിയിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹർജി നൽകിയിരുന്നെങ്കിലും കഴിഞ്ഞ  ചൊവ്വാഴ്ച ഹർജി മഅദനി പിൻവലിച്ചിരുന്നു.  

logo
The Fourth
www.thefourthnews.in