ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാർ

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാർ

പര്‍വേഷ് ശുക്ല ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിക്കെതിരെ എന്‍എസ്എ ചുമത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു
Updated on
2 min read

മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി പര്‍വേഷ് ശുക്ലയുടെ വീടിന്റെ ഒരു ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. പര്‍വേഷ് ശുക്ല ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിക്കെതിരെ എന്‍എസ്എ ചുമത്താന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പന്നീട് പര്‍വേഷ് ശുക്ലയെ അറസ്റ്റ് ചെയുകയും ചെയ്തു. അതിന് പിന്നാലെയാണ് അനധികൃതമായി പണിഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി പര്‍വേഷ് ശുക്ലയുടെ വീട് പൊളിച്ചു നീക്കിയത്.

പര്‍വേഷ് ശുക്ലയുടെ 400 സ്‌ക്വയര്‍ ഫീറ്റുളള വീടാണ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്

പര്‍വേഷ് ശുക്ലയുടെ 400 സ്‌ക്വയര്‍ ഫീറ്റുളള വീടാണ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. പര്‍വേഷിന്റെ വീടിന് മുന്നിലേക്ക് ബുള്‍ഡോസര്‍ എത്തിയതോടെ പ്രതിഷേധവുമായി കടുംബവും രംഗത്തെത്തിയിരുന്നു. വീടിന്റെ ഉടമ പര്‍വേഷിന്റെ അച്ഛനും മറ്റൊരു ബന്ധുവുമാണെന്ന് വാദവുമായായിരുന്നു വീട്ടുകാര്‍ ഉന്നയിച്ചത്. പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും എന്നാല്‍ കുടുംബ സ്വത്തിനെ ലക്ഷ്യമിടരുതെന്നും കുടുംബം പറഞ്ഞു. 'ഞങ്ങളെ കുരുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും,തന്റെ മകന് ഇത്തരത്തിലൊരു കാര്യം ചെയ്യാന്‍ കഴിയില്ലെന്നുമുള്ള' പര്‍വേഷ് ശുക്ലയുടെ അച്ഛന്‍ പറയുന്ന ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാർ
മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ; ദേശീയ സുരക്ഷ നിയമം ചുമത്തി

'നിയമം അതിന്റെ ജോലി ചെയ്യുകയാണ്. കുറ്റവാളിഅറസ്റ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. ഇത് ബിജെപി സര്‍ക്കാരാണ് ഇവിടെ നിയമവാഴ്ചയുണ്ട്. സംഭവം പുറത്തറിഞ്ഞപ്പോള്‍ എന്‍എസ്എ പ്രകാരം അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ പ്രവര്‍ത്തിക്കുമെന്നും' മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര വ്യക്തമാക്കി.

അതേസമയം വിഷയത്തില്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയാണ് കോണ്‍ഗ്രസ്. ഗോത്രവര്‍ഗക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കരുതെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കമല്‍നാഥ് ചൗഹാന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ബിജെപി യൂണിറ്റ് പ്രസിഡന്റ് വി ഡി ശര്‍മ ട്രൈബല്‍ ഡെവലപ്മെന്റ് അതോറിറ്റി പ്രസിഡന്റ് രാംലാല്‍ റൗട്ടലിന്റെ അധ്യക്ഷതയില്‍ നാലംഗ സമിതിയെ നിയോഗിച്ചു.

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാർ
മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്

ദേശീയ സുരക്ഷ നിയമം, എസ്സി/എസ്ടി ആക്റ്റ്, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മറ്റ് വകുപ്പുകളും ചുമത്തിയാണ് പര്‍വേഷ് ശുക്ലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി വൈകി അറസ്റ്റ് ചെയ്ത ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്ക് സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. 36 കാരനായ ദസ്മത് രാവത്തിന് നേരെയാണ് ശുക്ല അതിക്രമം നടത്തിയത്. പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ശുക്ല ബിജെപിയുടെ സിദ്ദി എംഎല്‍എ കേദാര്‍നാഥ് ശുക്ലയുടെ കൂട്ടാളിയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി എംഎല്‍എയായ രാജേന്ദ്ര ശുക്ലക്കൊപ്പമുള്ള പ്രതിയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ഇത് നിഷേധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ശുക്ലയുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in