മധ്യപ്രദേശിൽ മതിൽ ഇടിഞ്ഞുവീണ് ഒൻപത് കുട്ടികൾക്ക് ദാരുണാന്ത്യം

മധ്യപ്രദേശിൽ മതിൽ ഇടിഞ്ഞുവീണ് ഒൻപത് കുട്ടികൾക്ക് ദാരുണാന്ത്യം

50 വർഷം പഴക്കമുള്ള വീടിന്റെ മതിലാണ് കുട്ടികളുടെ മുകളിലേക്ക് ഇടിഞ്ഞു വീണത്
Updated on
1 min read

മധ്യപ്രദേശിൽ വീടിന്റെ മതിൽ ഇടഞ്ഞു വീണ് ഒൻപത് കുട്ടികൾ മരിച്ചു. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഷാഹ്‌പുരിലെ ഹർദൗൾ ബാബ ക്ഷേത്രത്തോട് ചേർന്ന് നിൽക്കുന്ന വീടിന്റെ മതിൽ കുട്ടികളുടെ മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കുട്ടികൾ കൂട്ടമായി ചേർന്ന് ശിവലിംഗമുണ്ടാക്കുന്നതിനിടെയാണ്‌ 50 വർഷം പഴക്കമുള്ള തൊട്ടടുത്തുള്ള വീടിന്റെ മതിൽ കുട്ടികളുടെ മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു എന്നാണ് ക്ഷേത്രം ഭരണസമിതി നൽകുന്ന വിശദീകരണം. നേരത്തെ കനത്ത മഴയിൽ വീട് തകർന്നിരുന്നു. ബാക്കിയുണ്ടായിരുന്ന മതിലാണ് ഇപ്പോൾ കുട്ടികൾക്കുമുകളിലേക്ക് ഇടിഞ്ഞു വീണത്.

മധ്യപ്രദേശിൽ മതിൽ ഇടിഞ്ഞുവീണ് ഒൻപത് കുട്ടികൾക്ക് ദാരുണാന്ത്യം
വഖഫ് ബോര്‍ഡിനുള്ള അധികാരങ്ങൾ വെട്ടിക്കുറയ്ക്കും; ഭൂമി സ്വന്തമാക്കുന്നത് തടയാനുള്ള ബിൽ അടുത്തയാഴ്ച പാർലമെന്റിൽ

പരുക്കേറ്റ കുട്ടികളെ പ്രദേശവാസികളും പോലീസും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 10 മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികളാണ് സംഭവസ്ഥലത്തുണ്ടായിരുന്നത് എന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം. അപകടത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് അതിയായ ദഃഖം പ്രകടിപ്പിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്നും മോഹൻ യാദവ് അറിയിച്ചു.

മധ്യപ്രദേശിലെ രേവ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സമാനമായി മതിൽ ഇടിഞ്ഞു വീണ് നാല് കുട്ടികൾ മരിച്ചത്. 5-7 വയസുവരെയുള്ള കുട്ടികൾ സ്കൂൾ വിട്ട് തിരിച്ചുവരുമ്പോഴാണ് മതിൽ ഇടിഞ്ഞു വീണത്. മതിലുണ്ടായിരുന്ന വീടിന്റെ ഉടമസ്ഥരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മഴയിൽ ഈ വർഷം കനത്ത നാശനഷ്ടങ്ങളാണ് മധ്യപ്രദേശിലുണ്ടായത്. 200പേരാണ് ഈ വർഷം മാത്രം മരിച്ചത്. 206 വീടുകൾ പൂർണമായും 2,403 വീടുകൾ ഭാഗികമായും തകർന്നു.

logo
The Fourth
www.thefourthnews.in