ഗ്രാമീണ തൊഴിലാളികള്‍ക്ക്  കുറവ് വേതനം ലഭിക്കുന്നത് മധ്യപ്രദേശിലും ഗുജറാത്തിലും; കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്

ഗ്രാമീണ തൊഴിലാളികള്‍ക്ക് കുറവ് വേതനം ലഭിക്കുന്നത് മധ്യപ്രദേശിലും ഗുജറാത്തിലും; കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്

2023 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം വേതനത്തിന്റെ ദേശീയ ശരാശരി 345.7 രൂപയാണ്.
Updated on
2 min read

മധ്യപ്രദേശിലെ ഗ്രാമീണ കര്‍ഷകത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവ് വേതനം ലഭിക്കുന്നതും മധ്യപ്രദേശിലെ തൊഴിലാളികള്‍ക്കാണെന്നാണ് ആര്‍ബിഐ കണക്കുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാമത് കുറവ് ലഭിക്കുന്ന സംസ്ഥാനം ഗുജറാത്താണ്. ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്ന സംസ്ഥാനം കേരളവും.

2023 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം വേതനത്തിന്റെ ദേശീയ ശരാശരി 345.7 രൂപയായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികളായ പുരുഷന്മാര്‍ക്ക് ലഭിച്ച ദിവസവേതനം 229.2 രൂപയാണ്. 241.9 രൂപയാണ് ഗുജറാത്തിലെ കര്‍ഷകത്തൊഴിലാളികളായ പുരുഷന്മാര്‍ക്ക് ലഭിച്ചത്. 2021-2022 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ തൊഴിലാളിക്ക് ലഭിച്ച വേതനം ശരാശരി 309.3ഉം ഒഡീസയില്‍ 285.1ലാണ്. വ്യവസായവത്കൃത സംസ്ഥാനമെന്ന് പേര് കേട്ട മഹാരാഷ്ട്രയിലെ തൊഴിലാളികള്‍ക്ക് പോലും ലഭിക്കുന്ന ദിവസ വേതനം 303.5 ആണ്.

അതേസമയം, സെന്ററല്‍ ബാങ്കിന്റെ കണക്കനുസരിച്ച് മധ്യപ്രദേശില്‍ 25 ദിവസം ജോലി ചെയ്യുന്ന ഗ്രാമീണ കര്‍ഷകത്തൊഴിലാളികള്‍ക്ക് മാസത്തില്‍ ലഭിക്കുന്ന വേതനം 5730 രൂപമാത്രമാണ്. ഗുജറാത്തിലത് 6047 രൂപയാണ്. തൊഴിലാളികള്‍ക്ക് ഏറ്റവും വലിയ തുകയായ 764.3 രൂപ നല്‍കുന്ന കേരളത്തില്‍ 25 ദിവസത്തെ ജോലിക്ക് 19,107 രൂപയാണ് മാസ വേതനമായി ലഭിക്കുന്നത്.

ഗ്രാമീണ തൊഴിലാളികള്‍ക്ക്  കുറവ് വേതനം ലഭിക്കുന്നത് മധ്യപ്രദേശിലും ഗുജറാത്തിലും; കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയില്‍ 15 കോടിയിലധികം ജനങ്ങള്‍ക്ക് ഇപ്പോഴും ശൗചാലയമില്ല; തെക്കൻ ഏഷ്യയിലെ ഏറ്റവും കൂടിയ കണക്കെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ കൃഷി അല്ലാത്ത മറ്റ് ജോലികള്‍ ചെയ്യുന്നവരുടെ കണക്കിലും വേതനം നല്‍കുന്ന കാര്യത്തില്‍ ഏറ്റവും പിന്നില്‍ മധ്യപ്രദേശ് തന്നെയാണ്. ശരാശരി 246.3 രൂപയാണ് ഇത്തരം തൊഴിലാളികള്‍ക്ക് നല്‍കുന്ന ദിവസ വേതനം. ഗുജറാത്തില്‍ 273.1ഉം തൊട്ടുപിന്നില്‍ 280.6 രൂപ വേതനമായി നല്‍കുന്ന ത്രിപുരയുമാണുള്ളത്. ദേശീയ ശരാശരിയാകട്ടെ 348 രൂപയും. കേരളത്തില്‍ ശരാശരി 696.6 രൂപയാണ് ഒരാള്‍ക്ക് വെച്ച് ലഭിക്കുന്നത്. ജമ്മു കാശ്മീരില്‍ 517.9ഉം തമിഴ്‌നാട്ടില്‍ 481.5ഉം ഹരിയാനയില്‍ 451ഉം ആണ് ശരാശരി വേതനം.

നിര്‍മാണ തൊഴിലാളികളുടെ കാര്യത്തിലും മധ്യപ്രദേശിലും ഗുജറാത്തിലുമാണ് ഏറ്റവും കുറവ് വേതനം ലഭിക്കുന്നത്. ദേശീയ ശരാശരിയായ 393.3ല്‍ കുറവാണ് ഇരു സംസ്ഥാനങ്ങളിലും ലഭിക്കുന്ന വേതനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്ക് പ്രകാരം ഗുജറാത്തിലെ നിര്‍മാണത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശരാശരി വേതനം 323.2ഉം മധ്യപ്രദേശില്‍ ലഭിക്കുന്ന വേതനം 278.7ഉം ത്രിപുരയില്‍ 286.1മാണ്. എന്നാല്‍ കേരളത്തിലെ നിര്‍മാണ തൊഴിലാളികള്‍ക്ക് ശരാശരി 852.5ഉം, ജമ്മു കശ്മീരില്‍ 534.5ഉം തമിഴ് നാട്ടില്‍ 500.9ഉം ഹിമാചല്‍ പ്രദേശില്‍ 498.3ഉമാണ് ലഭിക്കുന്ന വേതനം.

ഗ്രാമീണ തൊഴിലാളികള്‍ക്ക്  കുറവ് വേതനം ലഭിക്കുന്നത് മധ്യപ്രദേശിലും ഗുജറാത്തിലും; കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്
തെലങ്കാനയുടെ 'പിതൃത്വം' ആർക്ക്, ചിദംബരത്തിന്റെ ഖേദപ്രകടനം തിരഞ്ഞെടുപ്പ് നേട്ടത്തിനോ ?

അതേസമയം കൃഷിയെ ആശ്രയിച്ചുള്ള ഗ്രാമീണ തൊഴിലുകളില്‍ കഠിനമായ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ പ്രധാന ഘടകമായി തുടരുന്നുണ്ടെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തൊഴിലിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തൊഴിലുറപ്പ് ജോലികളില്‍ ഉള്‍പ്പെടുന്ന തൊഴിലുകളുടെ ആവശ്യം കുറയുന്നത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് പ്രോത്സാഹനാജനകമായ കാര്യമാണെങ്കിലും കുറഞ്ഞ വേതനം ഗ്രാമീണ ആവശ്യങ്ങളെ സംബന്ധിച്ച് നിരാശാജനകമാണെന്നാണ് ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

എന്നിരുന്നാലും കാര്‍ഷിക-കാര്‍ഷികേതര ജോലികളുടെ വേതന വളര്‍ച്ചയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ മോഡറേറ്റ് ചെയ്യുന്നതിന് മുമ്പ് ജനുവരിയിലും കഴിഞ്ഞ നവംബറിലും യഥാക്രമം 7.7 ശതമാനവും 5.6 ശതമാനവുമാണ് വളര്‍ച്ചയുണ്ടായിരിക്കുന്നത്.

logo
The Fourth
www.thefourthnews.in