സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാം; മദ്രാസ് ഹൈക്കോടതിയുടെ അനുമതി

സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാം; മദ്രാസ് ഹൈക്കോടതിയുടെ അനുമതി

സെന്തിൽ ബാലാജിയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി
Updated on
1 min read

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാമെന്ന് മദ്രാസ് ഹൈക്കോടതി. ബാലാജിയുടെ ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ജെ നിഷ ബാനു, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബാലാജി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമെന്നും മന്ത്രിയെ ഇഡിക്ക് താത്പര്യമുള്ള ഡോക്ടര്‍മാരെ കൊണ്ട് പരിശോധിപ്പിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. സെന്തിൽ ബാലാജിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയ കോടതി സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് ബാലാജി വഹിക്കണമെന്നും വ്യക്തമാക്കി.

സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാം; മദ്രാസ് ഹൈക്കോടതിയുടെ അനുമതി
'ബിജെപി ഭീഷണിപ്പെടുത്തി വശത്താക്കാന്‍ ശ്രമിക്കുന്നു, ഡിഎംകെയുടെ പോരാട്ട ചരിത്രം മറക്കരുത് '; മുന്നറിയിപ്പുമായി സ്റ്റാലിൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിൽ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് ബൈപാസ് സർജറിക്ക് സെന്തിൽ ബാലാജിയെ വിധേയനാക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. നിലവിൽ ചെന്നൈയിലെ ഓമന്ദൂരാർ എസ്റ്റേറ്റിലെ തമിഴ്‌നാട് സർക്കാർ മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് സെന്തിൽ ബാലാജി.

സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാം; മദ്രാസ് ഹൈക്കോടതിയുടെ അനുമതി
സെന്തിൽ ബാലാജിയുടെ റിമാൻഡ് റദ്ദാക്കണമെന്ന ഹർജി തള്ളി

മന്ത്രിയുടെ ആരോഗ്യ നില സംബന്ധിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് പ്രകാരമാണ് ആശുപത്രി മാറ്റം ആവശ്യപ്പെട്ട് മന്ത്രിയുടെ ഭാര്യ ഹർജി സമർപ്പിച്ചത്. മന്ത്രിയുടെ ഹൃദയ ധമനികളിൽ രണ്ടിടത്ത് ബ്ളോക്കുണ്ടെന്നും അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നുമുള്ള ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാർ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് വിശ്വാസ്യ യോഗ്യമല്ലെന്ന് ഇഡി വാദിച്ചു. ഇത് തള്ളിയാണ് ബാലാജിക്ക് അനുകൂലമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാം; മദ്രാസ് ഹൈക്കോടതിയുടെ അനുമതി
സെന്തിൽ ബാലാജിയുടെ ജാമ്യഹർജിയിൽ വിധി ഇന്ന്

അതേസമയം സെന്തിൽ ബാലാജിയുടെ റിമാൻഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ചെന്നൈയിലെ പ്രിൻസിപ്പിൾ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എസ് അല്ലി തള്ളി. മന്ത്രി ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ അപേക്ഷ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാം; മദ്രാസ് ഹൈക്കോടതിയുടെ അനുമതി
സിബിഐയെ തടയാന്‍ തമിഴ്നാട്, അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാക്കി

ബുധനാഴ്ച പുലര്‍ച്ചെയാണ് സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്. സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലും ചെന്നൈയിലെ ബംഗ്ലാവിലും കരൂരിലെയും കോയമ്പത്തൂരിലും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കമുള്ളവർ ബാലാജിയെ ആശുപത്രിയിലെത്തി സന്ദർ‌ശിച്ചിരുന്നു. കോടതി ബാലാജിയെ ജൂണ്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in