പി രവീന്ദ്രനാഥ്
പി രവീന്ദ്രനാഥ്

സ്വത്തുവിവരം മറച്ചുവെച്ചു: തമിഴ്‌നാട്ടിലെ ഏക അണ്ണാ ഡിഎംകെ എംപിയെ അയോഗ്യനാക്കി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ മകനാണ് പി രവീന്ദ്രനാഥ്‌ കുമാർ
Updated on
1 min read

തേനി എംപി എംപി പി. രവീന്ദ്രനാഥ് കുമാറിനെ അയോഗ്യനാക്കി മദ്രാസ് ഹൈക്കോടതി. 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടില്‍ നിന്ന് ജയിച്ച ഏക അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് പി. രവീന്ദ്രനാഥ് കുമാര്‍. തിരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിൽ നിന്ന് സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന കേസിലാണ് നടപടി. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ മകനാണ് പി രവീന്ദ്രനാഥ്‌ കുമാർ.

അയോഗ്യനാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും ഹൈക്കോടതി അവസരം നല്‍കിയിട്ടുണ്ട്. ഇതിനായി രു മാസത്തേക്ക് വിധി മരവിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മേല്‍ക്കോടതിയെ സമീപിക്കാന്‍ സമയം നല്‍കണമെന്ന രവീന്ദ്രനാഥ്‌ കുമാറിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

പാർട്ടിയുടെ ഏക എംപി ആയിരുന്നുവെങ്കിലും കഴിഞ്ഞ വർഷം പനീർ സെൽവത്തിനൊപ്പം അദ്ദേഹത്തിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

രവീന്ദ്രനാഥിൻ്റെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് തേനി ലോക്സഭാ മണ്ഡലത്തിലെ വോട്ടറായ പി മിലാനി എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എസ്എസ് സുന്ദറിന്റെ ഉത്തരവ്. ആസ്തികൾ, നിക്ഷേപങ്ങൾ, വരുമാന സ്രോതസ്സുകൾ, ഓഹരികൾ, സാമ്പത്തിക വായ്പകൾ, ബാധ്യതകൾ എന്നിവയുടെ വസ്തുതകൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചതായി ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ എതിർപ്പുകൾ ഉയർന്നെങ്കിലും ' സത്യവാങ്മൂലം അന്നത്തെ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ കൃത്യമായി പരിശോധിച്ചില്ലെന്നും അദ്ദേഹം വാദിച്ചു.

സ്വത്തുവിവരം മറച്ചുവെക്കലിനൊപ്പം പ്രചാരണ വേളയിൽ വോട്ടർമാർക്ക് കൈക്കൂലി നൽകി, സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങളും പി രവീന്ദ്രനാഥ്‌ കുമാറിനെതിരെയുണ്ട്. തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന രവീന്ദ്രനാഥിന്റെ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു.

2019 ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെ - കോൺഗ്രസ് സഖ്യം സംസ്ഥാനത്തെ 39 സീറ്റുകളിൽ 38 എണ്ണവും നേടി വന്‍ മുന്നേറ്റം കാഴ്ചവച്ചിരുന്നു. എഐഎഡിഎംകെ-ബിജെപി സഖ്യത്തില്‍ വിജയം കണ്ട രവീന്ദ്രനാഥ്. 76,672 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇവികെഎസ് ഇളങ്കോവനെയാണ് പരാജയപ്പെടുത്തിയത്. പാർട്ടിയുടെ ഏക എംപി ആയിരുന്നുവെങ്കിലും പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ വർഷം പനീർ സെൽവത്തിനൊപ്പം അദ്ദേഹത്തിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

logo
The Fourth
www.thefourthnews.in