മഹാരാഷ്ട്രയിലേക്കും 'ഹരിയാന മോഡല്‍'; ഒബിസി-പട്ടിക ജാതി വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ ബിജെപി ശ്രമം

മഹാരാഷ്ട്രയിലേക്കും 'ഹരിയാന മോഡല്‍'; ഒബിസി-പട്ടിക ജാതി വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ ബിജെപി ശ്രമം

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്
Updated on
1 min read

ഹരിയാനയിലെ അപ്രതീക്ഷിത ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ മഹാരാഷ്ട്രയിലും ഒബിസി-പട്ടികജാതി വിഭാഗങ്ങളെ കൂടെനിര്‍ത്തി തിരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞ് ബിജെപി. ഈ വര്‍ഷം അവസാനം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ വിഭാഗങ്ങളുടെ പ്രീതി പിടിച്ചുപറ്റുന്ന തരത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ബിജെപിയും ഷിന്‍ഡെ വിഭാഗം ശിവസേനയും നയിക്കുന്ന മഹായുതി സഖ്യസര്‍ക്കാര്‍.

ഇതിന്റെ ഭാഗമായി ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ രണ്ടു നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു. സംസ്ഥാനത്തെ പട്ടികജാതി കമ്മിഷന് ഭരണഘടനാ പദവി നല്‍കാനും ഒബിസി വിഭാഗത്തിനെ ക്രീമിലെയറില്‍ ഉള്‍പ്പെടുത്തുന്നതിന്റെ വരുമാന പരിധി എട്ടു ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മഹാരാഷ്ട്രയിലേക്കും 'ഹരിയാന മോഡല്‍'; ഒബിസി-പട്ടിക ജാതി വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ ബിജെപി ശ്രമം
'വയനാടിനെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂ'; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇതുസംബന്ധിച്ച് അറിയിപ്പ് വന്നത്. പട്ടികജാതി കമ്മിഷന് ഭരണഘടനാ പദവി നല്‍കുന്നതിനായുള്ള ഓര്‍ഡിനന്‍സ് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഒബിസി വിഭാഗങ്ങളെ ക്രീമിലെയറില്‍ ഉള്‍പ്പെടുത്തുന്നതിന്റെ വരുമാന പരിധി 15 ലക്ഷമാക്കി ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ കത്തയക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ പരിധിക്കു താഴെ വരുന്ന കുടുംബങ്ങള്‍ക്ക് ഒബിസി വിഭാഗത്തിന് ലഭിക്കുന്ന എല്ലാ സംവരണാനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

മഹാരാഷ്ട്രയിലേക്കും 'ഹരിയാന മോഡല്‍'; ഒബിസി-പട്ടിക ജാതി വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ ബിജെപി ശ്രമം
റാഫേല്‍ നദാല്‍: കളിമണ്ണില്‍ വിരിഞ്ഞ കളിയഴക്‌

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മുഖ്യപ്രതിപക്ഷമായ ശിവസേന(യുബിടി)-എന്‍സിപി(ശരദ് പവാര്‍)-കോണ്‍ഗ്രസ് കൂട്ടുകെട്ടായ മഹാ വികാസ് അഘാഡി സഖ്യം ശക്തമായ പ്രചാരണമാണ് മഹായുതി സഖ്യത്തിനെതിരേ അഴിച്ചുവിടുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു മുന്നില്‍ കനത്ത തിരിച്ചടിയും മഹായുതി സഖ്യത്തിന് നേരിട്ടിരുന്നു.

സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളില്‍ 30 എണ്ണവും നേടി മഹാ വികാസ് അഘാഡി സഖ്യം ഭരണകക്ഷിയെ ഞെട്ടിച്ചിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടിയ ബിജെപി ഒമ്പതിലേക്കും എന്‍സിപി അജിത്പവാര്‍ വിഭാഗം വെറും ഒരു സീറ്റിലേക്കും ഒതുങ്ങിയിരുന്നു. 15 സീറ്റുകളില്‍ മത്സരിച്ച ശിവസേന ഷിന്‍ഡെ വിഭാഗത്തിനു വെറും ഏഴു സീറ്റ് മാത്രമാണ് നേടാനായത്.

മഹാരാഷ്ട്രയിലേക്കും 'ഹരിയാന മോഡല്‍'; ഒബിസി-പട്ടിക ജാതി വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ ബിജെപി ശ്രമം
ആശ ശോഭന: ലോകകപ്പില്‍ ഇന്ത്യ കാത്തുവെച്ച 'മല്ലു ഗൂഗ്ലി'

ഈ പശ്ചാത്തലത്തിലാണ് 'ഹരിയാന മോഡല്‍' മഹാരാഷ്ട്രയിലും നടപ്പിലാക്കാന്‍ ബിജെപി ആലോചിക്കുന്നത്. കടുത്ത ഭരണപക്ഷ വിരുദ്ധ വികാരം നിലനിന്നിരുന്ന ഹരിയാനയില്‍ 48 സീറ്റുകള്‍ നേടി അപ്രതീക്ഷിത വിജയമാണ് ബിജെപി കഴിഞ്ഞ ദിവസം കൈവരിച്ചത്. ഒബിസി-പട്ടികജാതി വിഭാഗങ്ങളെ ഒപ്പം നിര്‍ത്തിയായിരുന്നു ഈ നേട്ടം കൊയ്തത്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനായിരുന്നു ഇതിനു ചുക്കാന്‍ പിടിച്ചത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ചുമതലയും പ്രധാന് നല്‍കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

logo
The Fourth
www.thefourthnews.in