EXIT POLL| മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

EXIT POLL| മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ആദ്യം പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ രണ്ടും മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിന്‌റെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്
Updated on
1 min read

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ആദ്യം പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ രണ്ടും മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിന്‌റെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ ബിജെപിക്കാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്ന് പിമാര്‍ക്കും അതേസയമം എന്‍ഡിഎയ്ക്ക് 118 സീറ്റ് മാത്രമെന്ന് പ്രവചിച്ച് മറ്റൊരു സര്‍വേയുമുണ്ട്. മഹാരാഷ്ട്രയില്‍നിന്നുള്ള ഇലക്ടറല്‍ എഡ്ജ് എന്നു പറയുന്ന ചാനലിന്‌റെ ഏജന്‍സി കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ ബിജെപി 784 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റപ്പാര്‍ട്ടിയാകും. 60 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തും ശരദ് പവാറിന്‌റെ എന്‍സിപിക്ക് 46 സീറ്റുകളുമാണ് പ്രവചിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് 44 സീറ്റുകളും പ്രവചിച്ചിട്ടുണ്ട്. ഷിന്‍ഡെയുടെ ശിവസേനയ്ക്ക് 26 സീറ്റും അജിത് പവാറിന്‌റെ പാര്‍ട്ടിക്ക് 14 സീറ്റുമുണ്ട്. ഈ കണക്ക് വച്ചുനോക്കിയാല്‍ എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം പറഞ്ഞിരിക്കുന്നത്.

പിമാര്‍ക്ക് 137-157 സീറ്റാണ് മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്ക് പ്രവചിച്ചിരിക്കുന്നത് കോണ്‍ഗ്രസിന് 126-146 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നു. മറ്റുള്ളവര്‍ക്ക് 2-8 സീറ്റുകളും പറഞ്ഞിരിക്കുന്നു.

EXIT POLL| മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് എഴുപത് ശതമാനം കടന്നു; വെണ്ണക്കരയില്‍ യുഡിഎഫ്- ബിജെപി സംഘര്‍ഷം

ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയ്ക്ക് 45-50 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 35-38 സീറ്റുകളുമാണ് ചാണക്യ പ്രവചിച്ചിരിക്കുന്നത്. പി മാര്‍ക്കും ആക്സിസ് മൈ ഇന്ത്യയും ഇന്ത്യ മുന്നണിക്കാണ് വിജയം പ്രചവചിച്ചിരിക്കുന്നത്. ഇന്ത്യ മുന്നണി 37-47 വരെ സീറ്റ് നേടുമെന്ന് പി മാര്‍കും 53 സീറ്റുകള്‍ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യയും പറയുന്നു. എന്‍ഡിഎയ്ക്ക് യഥാക്രമം 31-40 സീറ്റും 25 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്.

പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍ നോക്കാം

മഹാരാഷ്ട്ര

പീപ്പിള്‍സ് പള്‍സ്- ബിജെപി-182, കോണ്‍ഗ്രസ് 97, മറ്റുള്ളവര്‍ 9

മെട്രിസ് - ബിജെപി 150-170, കോണ്‍ഗ്രസ് 110-130, മറ്റുള്ളവര്‍ 8-10

പി മാര്‍ക്ക് - ബിജെപി 137-157, കോണ്‍ഗ്രസ് 126-146, മറ്റുള്ളവര്‍ 6-8

ചാണക്യ സ്ട്രാറ്റജീസ്- ബിജെപി 152-160, കോണ്‍ഗ്രസ് 130-138, മറ്റുള്ളവര്‍ 6-8

ലോക്‌സാക്ഷി മറാത്തി രുദ്ര- ബിജെപി 128-142, കോണ്‍ഗ്രസ് 125-140, മറ്റുള്ളവര്‍ 18-23

ദൈനിക് ഭാസ്കര്‍- ബിജെപി 125-140, കോണ്‍ഗ്രസ് 135-140

ഝാര്‍ഖണ്ഡ്

മെട്രിസ് - എന്‍ഡിഎ 42-47, ഇന്ത്യ 25-30

പീപ്പിള്‍സ് പള്‍സ് - എന്‍ഡിഎ 44-53, ഇന്ത്യ 25-37

ചാണക്യ സ്ട്രാറ്റജീസ്- എന്‍ഡിഎ 45-50, ഇന്ത്യ 35-38

ടൈംസ്‌നൗ-ജെവിസി- എന്‍ഡിഎ 40-44, ഇന്ത്യ 30-40

ആക്സിസ് മൈ ഇന്ത്യ - എന്‍ഡിഎ 25, ഇന്ത്യ 53

പി മാര്‍ക്- എന്‍ഡിഎ 31-40 , ഇന്ത്യ 37-47

logo
The Fourth
www.thefourthnews.in