ആര് വീഴും, ആര് വാഴും; ശിവസേന എംഎല്‍എമാരുടെ അയോഗ്യതയില്‍ ഇന്ന് തീരുമാനം, ഉദ്ധവിനും ഷിൻഡെയ്ക്കും നിര്‍ണായകം

ആര് വീഴും, ആര് വാഴും; ശിവസേന എംഎല്‍എമാരുടെ അയോഗ്യതയില്‍ ഇന്ന് തീരുമാനം, ഉദ്ധവിനും ഷിൻഡെയ്ക്കും നിര്‍ണായകം

ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ശേഷിക്കെയുള്ള വിധിപ്രസ്താവം മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഉലയ്ക്കാൻ സാധ്യതയുള്ളതായി വിലയിരുത്തലുകളുണ്ട്
Updated on
3 min read

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ക്ക് തുടക്കമിട്ട മഹാരാഷ്ട്രയിലെ ശിവസേനയിലുണ്ടായ പിളര്‍പ്പില്‍ ഇന്ന് നിര്‍ണായക തീരുമാനം. 54 എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് ശിവസേനയുടെ ഇരുവിഭാഗങ്ങളും സമർപ്പിച്ചിരിക്കുന്ന 34 ഹർജികളിലാണ് മഹാരാഷ്ട്ര സ്‌പീക്കർ ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് വിധി പറയും. സുപ്രീംകോടതിയുടെ കർശന നിർദേശത്തിന്റെ ഭാഗമായാണ് സ്‌പീക്കറുടെ നിലവിലെ തീരുമാനം.

ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ

സ്‌പീക്കറായ രാഹുൽ നർവേക്കർ അയോഗ്യത സംബന്ധിച്ച വിഷയത്തിൽ വിധി പറയാൻ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവുകളെ നിരാകരിക്കാൻ കഴിയില്ലെന്നും ജനുവരി പത്തിനുള്ളിൽ വിധി പറയണമെന്നും കോടതി നിഷ്കർഷിച്ചിരുന്നു.

ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ശേഷിക്കെയുള്ള വിധിപ്രസ്താവം മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഉലയ്ക്കാൻ സാധ്യതയുള്ളതായി വിലയിരുത്തലുകളുണ്ട്. അതേസമയം, മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ സ്‌പീക്കറുമായി ഞായറാഴ്ച ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയെന്ന കാര്യം ചൂണ്ടിക്കാട്ടി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ഏക്നാഥ് ഷിൻഡെ
ഏക്നാഥ് ഷിൻഡെ

തർക്കങ്ങളുടെ തുടക്കം

2022 ജൂൺ 21ന് എൻ സി പി- കോൺഗ്രസ് -ശിവസേന എന്നിവർ ചേർന്നുണ്ടാക്കിയ മഹാവികാസ് അഘാഡി സഖ്യത്തിൽനിന്ന് ഏക്നാഥ് ഷിൻഡെ ഒരുകൂട്ടം എംഎൽഎമാരുമായി പുറത്തുപോകുന്നതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. പാർട്ടി പിളർത്തിക്കൊണ്ട് നടത്തിയ ഈ നീക്കത്തിന് പിന്നാലെ ഉദ്ധവ് താക്കറെ, പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായിരുന്ന ഷിൻഡെയെ തത്‌സ്ഥാനത്തുനിന്ന് നീക്കുകയും പകരം അജയ് ചൗധരിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒപ്പം സുനിൽ പ്രഭുവിനെ ചീഫ് വിപ്പായി നിയമിക്കുകയുമുണ്ടായി.

ചീഫ് വിപ്പായ സുനിൽ പ്രഭുവിന്റെ വിപ്പ് ഷിൻഡെ പക്ഷത്തെ എം എൽ എമാർ അനുസരിച്ചില്ല എന്നാണ് ഉദ്ധവ് പക്ഷത്തിന്റെ പ്രധാന ആരോപണം. എന്നാൽ തങ്ങൾക്ക് അങ്ങനെയൊരു വിപ്പ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് ഷിൻഡെ പക്ഷം

അതേദിവസം തന്നെയാണ് ഭാരത് ശേത് ഗോഗവാലയെ ഏക്‌നാഥ്‌ ഷിൻഡെ പക്ഷം ചീഫ് വിപ്പായി നിയമിക്കുന്ന പ്രമേയം പാസാക്കിയത്. ഇതോടെ ഒരേ പാർട്ടിക്ക് രണ്ട് ചീഫ് വിപ്പുമാരെന്ന സ്ഥിതി ഉണ്ടായി. മഹാ വികാസ് അഘാഡി സർക്കാരിന്റെ പതനത്തിനുശേഷം സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ നർവേക്കർ ഈ പ്രമേയം അംഗീകരിക്കുകയും ചെയ്തിരുന്നു.

രാഹുൽ നർവേക്കർ
രാഹുൽ നർവേക്കർ

സേനയിലെ പിളർപ്പിന് രണ്ട് ദിവസത്തിന് ശേഷം, സുനിൽ പ്രഭു യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപ്പ് പുറത്തിറക്കിയിരുന്നു. ഇതിൽ ഷിൻഡെയും മറ്റ് 15 എം‌എൽ‌എമാരും പങ്കെടുക്കാത്തതിനെ തുടർന്നാണ് ആദ്യ അയോഗ്യത ഹർജി സമർപ്പിക്കപ്പെടുന്നത്. പിന്നീട് ജൂൺ 27ന് ഏക്നാഥ് ഷിൻഡെ പക്ഷത്തെ 22 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷം വീണ്ടും അപേക്ഷ നൽകി. സമാന രീതിയിൽ രണ്ട് എംഎൽഎമാർക്കെതിരെ കൂടി ഹർജി സമർപ്പിച്ചതോടെ ആകെ എണ്ണം 40 ആയി ഉയരുകയായിരുന്നു. ഇതിനുമറുപടിയായി ഷിൻഡെ പക്ഷവും ഉദ്ധവ് താക്കറെ ഗ്രൂപ്പിലെ 14 എം എൽ എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തർക്കമാണ് നിലവിൽ വിധിക്കായി കാത്തിരിക്കുന്നത്.

ഒരുപക്ഷെ ഇന്നത്തെ വിധിയിൽ ശിവസേന (യുബിടി) എം എൽ എമാരെ അയോഗ്യരാക്കുകയാണെങ്കിൽ, തിരഞ്ഞെടുപ്പിൽ ഉദ്ധവിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ

ചീഫ് വിപ്പായ സുനിൽ പ്രഭുവിന്റെ വിപ്പ് ഷിൻഡെ പക്ഷത്തെ എം എൽ എമാർ അനുസരിച്ചില്ല എന്നാണ് ഉദ്ധവ് പക്ഷത്തിന്റെ പ്രധാന ആരോപണം. എന്നാൽ തങ്ങൾക്ക് അങ്ങനെയൊരു വിപ്പ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് ഷിൻഡെ പക്ഷം. മഹാ വികാസ് അഘാഡിയിൽ അനുയായികൾ അസ്വസ്ഥരായതിനാലാണ് മഹാസഖ്യത്തിൽനിന്ന് പുറത്തുപോകാൻ തീരുമാനിച്ചതെന്ന് ഷിൻഡെ സേന പറയുന്നുണ്ടെങ്കിലും ഇങ്ങനെയൊരു കാര്യം തങ്ങളുമായി പങ്കിട്ടിട്ടില്ല എന്നാണ് ഉദ്ധവിന്റെ വാദം.

ആര് വീഴും, ആര് വാഴും; ശിവസേന എംഎല്‍എമാരുടെ അയോഗ്യതയില്‍ ഇന്ന് തീരുമാനം, ഉദ്ധവിനും ഷിൻഡെയ്ക്കും നിര്‍ണായകം
യഥാര്‍ത്ഥ ശിവസേനയെന്ന അവകാശവാദങ്ങള്‍ക്കേറ്റ തിരിച്ചടി; ചിഹ്നം മരവിപ്പിച്ചതിന്റെ ആഘാതത്തില്‍ ഉദ്ധവ്, ഷിന്‍ഡെ ക്യാമ്പുകള്‍

കോടതിയുടെ പക്ഷം

അയോഗ്യത ഹർജികളിൽ തീരുമാനമെടുക്കാൻ ആവശ്യപ്പെട്ട് മെയ് 11ലെ സുപ്രീംകോടതിയുടെ വിധിന്യായത്തിൽ, പാർട്ടിയുടെ ഭരണഘടന പരിഗണിച്ച് വേണം തീരുമാനമെടുക്കാൻ എന്നായിരുന്നു നിർദേശം. രണ്ടോ അതിലധികമോ ഭരണഘടനയുടെ പതിപ്പുകൾ സമർപ്പിക്കപ്പെട്ടാൽ, പിളർപ്പിന് മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്ന പതിപ്പ് വേണം പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ആര് വീഴും, ആര് വാഴും; ശിവസേന എംഎല്‍എമാരുടെ അയോഗ്യതയില്‍ ഇന്ന് തീരുമാനം, ഉദ്ധവിനും ഷിൻഡെയ്ക്കും നിര്‍ണായകം
ശിവസേന; ചോദ്യം ചെയ്യപ്പെടുന്ന ഹിന്ദുത്വ അജണ്ടയും പ്രതിസന്ധിയും

ഒരുപക്ഷെ ഇന്നത്തെ വിധിയിൽ ശിവസേന (യുബിടി) എം എൽ എമാരെ അയോഗ്യരാക്കുകയാണെങ്കിൽ, തിരഞ്ഞെടുപ്പിൽ ഉദ്ധവിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. തന്നെ ബിജെപി വേട്ടയാടുന്നുവെന്ന വാദം കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ ഇതിലൂടെ സാധിക്കും. അതേസമയം, ഷിൻഡെ പക്ഷത്തെ എം എൽ എമാരെ പുറത്താക്കുകയാണെങ്കിൽ ബിജെപിക്ക് അതൊരു തിരിച്ചടിയാകും. സർക്കാരിന്റെ നിലനിൽപ്പിന് കാര്യമായ കോട്ടം സംഭവിക്കില്ലെങ്കിലും ഭരണഘടന പ്രകാരമാണ് ഷിൻഡെ സർക്കാർ രൂപീകരിച്ചതെന്ന വാദം പൊളിയും. കൂടാതെ എൻ സി പിയെ പിളർത്തി ബിജെപി പക്ഷത്തേക്ക് വന്ന അജിത് പവാറിന്റെ മേൽ നിലനിൽക്കുന്ന സമാന കേസിനും തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in