തെരുവ് ബാല്യങ്ങൾക്കായി 'ബാല്‍സ്‌നേഹി' ബസുകൾ

തെരുവ് ബാല്യങ്ങൾക്കായി 'ബാല്‍സ്‌നേഹി' ബസുകൾ

മഹാരാഷ്ട്രാ വനിതാശിശുക്ഷേമ വകുപ്പിന്റെ പദ്ധതി; 6 മാസക്കാലയളവിൽ 6 ജില്ലകളിൽ നടപ്പാക്കും
Updated on
2 min read

തെരുവില്‍ താമസിക്കുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ട് മഹാരാഷ്ട്രയിലെ ആറ് ജില്ലകളില്‍ 'ബാല്‍ സ്‌നേഹി' ബസുകളും വാനുകളും ഒരുക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. പദ്ധതി പ്രകാരം താഴെക്കിടയിലുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ സംരഭങ്ങള്‍ക്കു കീഴില്‍ അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി ഒരു അധ്യാപകനും കൗണ്‍സിലറും ഡ്രൈവറും സഹായിയും അടങ്ങുന്ന ഫ്ലൈയിംഗ് സ്‌ക്വാഡുകള്‍ വാഹനത്തില്‍ ഒരു ജില്ലയില്‍ മുഴുവന്‍ സഞ്ചരിക്കും

ഒരു അധ്യാപകനും കൗണ്‍സിലറും ഡ്രൈവറും സഹായിയും അടങ്ങുന്ന ഫ്ലൈയിംഗ് സ്ക്വാഡുകൾ വാഹനത്തില്‍ ഒരു ജില്ലയില്‍ മുഴുവന്‍ സഞ്ചരിക്കും

സംയോജിത ശിശുസംരക്ഷണ പദ്ധതിക്ക് കീഴില്‍ ആരംഭിച്ച 'ബാല്‍സ്‌നേഹി' ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി പ്രഖ്യാപിച്ച് സംസ്ഥാന വനിതാ ശിശു സംരക്ഷണ വകുപ്പ് സര്‍ക്കാര്‍ പ്രമേയം പുറത്തിറക്കി. ഇതിനായി 50 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആറ് മാസത്തെ കാലയളവില്‍ മുംബൈ സിറ്റി, മുംബൈ സബർബ്സ്, താനെ, നാസിക്, നാഗ്പൂര്‍ എന്നീ ആറ് ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുമായി സഹകരിച്ച് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍മാർ പദ്ധതി നടപ്പിലാക്കും.

സംസ്ഥാന വനിതാശിശുവികസന വകുപ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ പ്രമേയത്തില്‍ സ്‌ക്വാഡ് ഏറ്റെടുക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ''തെരുവുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് പരിചരണവും സംരക്ഷണവും നല്‍കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി, കുറഞ്ഞത് രണ്ട് സ്ത്രീകള്‍ എങ്കിലും ഉള്‍പ്പെടുന്ന ഫ്ലൈയിംഗ് സ്‌ക്വാഡ് വിവിധ പ്രദേശങ്ങളിലെ കുട്ടികളെക്കുറിച്ചുള്ള സാമൂഹിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി വനിതാ ശിശു വികസന വകുപ്പിന് സമര്‍പ്പിക്കും'' പ്രമേയത്തില്‍ പറയുന്നു.

കുറഞ്ഞത് രണ്ട് സ്ത്രീകള്‍ എങ്കിലും ഉള്‍പ്പെടുന്ന ഫ്ലൈയിംഗ് സ്ക്വാഡ് വിവിധ പ്രദേശങ്ങളിലെ കുട്ടികളെക്കുറിച്ചുള്ള സാമൂഹിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി വനിതാ ശിശു വികസന വകുപ്പിന് സമര്‍പ്പിക്കും

25 കുട്ടികള്‍ക്ക് യാത്ര ചെയ്യാവുന്ന ശിശു സൗഹൃദ ബസുകളില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനായി സിസിടിവികളും ട്രാക്കിങ് സംവിധാനവും ഉണ്ടായിരിക്കും. സ്‌ക്വാഡിലുള്ള കൗണ്‍സിലറും അധ്യാപകരും ഈ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കണം. അനാഥരായ കുട്ടികളെ കണ്ടെത്തിയാല്‍ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ അവരെ നിയുക്ത സംഘടനകള്‍ക്ക് കൈമാറണം. പോഷകക്കുറവുള്ള കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ലഭ്യമായ സര്‍ക്കാര്‍ പദ്ധതികള്‍ക്കനുസൃതമായി ഉചിതമായ ആനുകൂല്യങ്ങള്‍ നല്‍കാനും സ്‌ക്വാഡ് മുന്‍കൈയ്യെടുക്കും.

ആറ് വയസില്‍ താഴെയുള്ള കുട്ടിയാണെങ്കില്‍ അവരെ അടുത്തുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളിലോ അങ്കണവാടികളിലോ പ്രവേശിപ്പിക്കണം. കുട്ടികളെ ആരോഗ്യ-വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും അര്‍ഹതപ്പെട്ട പ്രായപരിധിയില്‍പ്പെടുന്നവര്‍ക്ക് കോവിഡ്-19 വാക്‌സിന്‍ നല്‍കേണ്ടതും ബാല്‍സ്‌നേഹി' പദ്ധതിയുടെ ഉത്തരവാദിത്തമാണ്.

logo
The Fourth
www.thefourthnews.in