'ആറ് മാസത്തിനുള്ളില്‍ ഞാന്‍ അറസ്റ്റിലാകും, ഇത് ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കം'; പോരാട്ടം നിർത്തില്ലെന്ന് മഹുവ മൊയ്ത്ര

'ആറ് മാസത്തിനുള്ളില്‍ ഞാന്‍ അറസ്റ്റിലാകും, ഇത് ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കം'; പോരാട്ടം നിർത്തില്ലെന്ന് മഹുവ മൊയ്ത്ര

തന്നെ നിശബ്ദയാക്കിയാല്‍ അദാനിയുടെ അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിക്കാമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കണക്കുകൂട്ടുന്നതെന്ന് മഹുവ
Updated on
1 min read

നിലവിലില്ലാത്ത കോഡ് ഓഫ് എത്തിക്‌സ് ലംഘിച്ചെന്ന് പറഞ്ഞാണ് തന്നെ പാർലമെന്റിൽനിന്ന് പുറത്താക്കിയതെന്ന് മഹുവ മൊയ്ത്ര. നരേന്ദ്ര മോദിക്ക് എതിരെ ഇനിയും ശബ്ദിക്കുമെന്നും ലോക്‌സഭയിൽനിന്ന് പുറത്താക്കപ്പെട്ടതിനുപിന്നാലെ മഹുവ പറഞ്ഞു.

''ചോദ്യത്തിന് കോഴ വാങ്ങിയെന്നതിന് ഒരു തെളിവുമില്ല. നാളെ അവര്‍ എന്റെ വീട്ടിലേക്ക് സിബിഐയെ വിടും. അടുത്ത ആറു മാസത്തിനുള്ളില്‍ താന്‍ അറസ്റ്റിലാകുമെന്ന് ഉറപ്പുണ്ട്. പാര്‍ലമെന്റില്‍നിന്ന് പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ല. ഇത് ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കമാണ്,'' മഹുവ പറഞ്ഞു.

'ആറ് മാസത്തിനുള്ളില്‍ ഞാന്‍ അറസ്റ്റിലാകും, ഇത് ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കം'; പോരാട്ടം നിർത്തില്ലെന്ന് മഹുവ മൊയ്ത്ര
ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി

വിഷയത്തിന്റെ വേരുകളിലേക്ക് ഇറങ്ങാതെയാണ് എത്തിക്‌സ് കമ്മിറ്റി തന്നെ തൂക്കിലേറ്റാന്‍ വിധിച്ചത്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയത്. ഞങ്ങളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്ന ആയുധമാണ് ഈ റിപ്പോര്‍ട്ട്.

രാഷ്ട്രീയ പാരമ്പര്യമില്ലാത്ത, തുടക്കക്കാരിയായ ഒരു സ്ത്രീയെ ഏറ്റവും ഹീനമായ തരത്തില്‍ വേട്ടയാടുകയായിരുന്നു. എത്തിക്‌സ് കമ്മിറ്റി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടു.

മുസ്ലിം എംപിയായ ഡാനിഷ് അലിയെ അധിക്ഷേപിച്ച രമേശ് ബിദുരിക്കെതിരെ നപടിയെടുത്തില്ല. ബിജെപിക്ക് ന്യൂനപക്ഷങ്ങളെയും സ്ത്രീകളേയും വെറുപ്പാണ്. തനിക്ക് 49 വയസ്സായി, അടുത്ത 30 വര്‍ഷം പാര്‍ലമെന്റിന് അകത്തും പുറത്തും തെരുവിലും പോരാടുമെന്നും മഹുവ മൊയ്ത്ര പറഞ്ഞു. പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു മഹുവ.

'ആറ് മാസത്തിനുള്ളില്‍ ഞാന്‍ അറസ്റ്റിലാകും, ഇത് ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കം'; പോരാട്ടം നിർത്തില്ലെന്ന് മഹുവ മൊയ്ത്ര
ബിജെപിയെ പ്രകോപിപ്പിച്ച് മഹുവ മൊയ്ത്ര അദാനിക്കെതിരെ ഉയർത്തിയ ചോദ്യങ്ങൾ

തന്നെ നിശബ്ദയാക്കിയാല്‍ അദാനിയുടെ അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിക്കാമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഈ കാണിക്കുന്ന നടപടികളുടെ ധൃതിയിലൂടെ അദാനി നിങ്ങള്‍ക്ക് എത്രമാത്രം വേണ്ടപ്പെട്ടയാളാണെന്ന് നിങ്ങളുടെ 'കംഗാരുകോടതി' തന്നെ കാണിച്ചുതന്നു. ഒരു വനിതാ എപിയെ നിശബ്ദയാക്കാന്‍ നിങ്ങള്‍ എത്രമാത്രം അപമാനിക്കുമെന്നും മഹുവ ചോദിച്ചു.

logo
The Fourth
www.thefourthnews.in