രാജ്‌കോട്ട് തീപിടിത്തം: സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി, ഗെയിം സോൺ പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ

രാജ്‌കോട്ട് തീപിടിത്തം: സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി, ഗെയിം സോൺ പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ

ഫയർ എൻഒസി ഇല്ലാതെ ഇത്രയും വലിയ ഗെയിം സോൺ എങ്ങനെ പ്രവർത്തിച്ചുവെന്ന് അന്വേഷണം നടക്കുകയാണ്
Updated on
1 min read

ഗുജറാത്ത് രാജ്‌കോട്ടിലെ ഗെയിമിങ് സോണില്‍ ഉണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി. വിഷയം നാളെ കോടതി പരിഗണിക്കും. ഇതിനിടെ സ്ഥാപനം കൃത്യമായ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഫയർ ക്ലിയറൻസിനായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെയാണ് അമ്യൂസ്‌മെൻ്റ് സെൻ്റർ പ്രവർത്തിച്ചിരുന്നതെന്നും ഒരു എക്സിറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അധികൃതർ പറഞ്ഞു.

യുവരാജ് സിംഗ് സോളങ്കി എന്ന വ്യക്തിയുടെ സ്വകാര്യ ഗെയിമിങ് സെന്ററായ ടിആർപി ഗെയിം സോണിലാണ് കഴിഞ്ഞ ദിവസം തീപിടിത്തം ഉണ്ടായത്. 99 രൂപക്ക് ടിക്കറ്റ് നൽകുന്ന വാരാന്ത്യ ഡിസ്‌കൗണ്ട് ഓഫർ ഉണ്ടായിരുന്നതിനാൽ സോണിൽ സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് അധികൃതർ പറഞ്ഞു.

അതേസമയം സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്‌കോട്ട് ഗെയിം സോൺ മാനേജർ നിതിൻ ജെയിൻ, ഗെയിം സോൺ പങ്കാളി യുവരാജ് സിംഗ് സോളങ്കി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉത്തരവിട്ടിട്ടുണ്ട്.

"തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. താത്കാലിക ഘടന തകർന്നതിനാലും കാറ്റിൻ്റെ വേഗതയും കാരണം അഗ്നിശമന പ്രവർത്തനത്തിൽ ബുദ്ധിമുട്ട് നേരിടുന്നു," ഒരു അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. തീ നിയന്ത്രണ വിധേയമാണെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും രാജ്‌കോട്ട് പോലീസ് കമ്മീഷണർ രാജു ഭാർഗവ് പറഞ്ഞു. "കഴിയുന്നത്ര മൃതദേഹങ്ങൾ വീണ്ടെടുക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്,"

രാജ്‌കോട്ട് തീപിടിത്തം: സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി, ഗെയിം സോൺ പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ
ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സോണില്‍ തീപിടിത്തം; കുട്ടികളടക്കം 27 പേര്‍ മരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി

മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ശേഖരിച്ചിട്ടുണ്ട്.

രാജ്‌കോട്ട് തീപിടിത്തം: സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി, ഗെയിം സോൺ പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ
റിമാല്‍ ഇന്ന് കരതൊടും, പശ്ചിമ ബംഗാളിലും വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത, 394 വിമാനങ്ങള്‍ റദ്ദാക്കി

റിപ്പോർട്ടുകൾ പ്രകാരം ഗെയിമിംഗ് സോണിന് പ്രവർത്തിക്കാൻ ആവശ്യമായ ലൈസൻസുകൾ ഇല്ലായിരുന്നു. കൂടാതെ രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് അഗ്നിശമനത്തിനുള്ള നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിൻ്റെ (എൻഒസി) രേഖകളും ഉണ്ടായിരുന്നില്ല. രാജ്‌കോട്ട് മേയർ നയ്‌ന പെദാഡിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഫയർ എൻഒസി ഇല്ലാതെ ഇത്രയും വലിയ ഗെയിം സോൺ എങ്ങനെ പ്രവർത്തിച്ചുവെന്ന് അന്വേഷണം നടക്കുകയാണ്. സാധുവായ ഫയർ എൻഒസിയും അഗ്നി സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സോണുകളും ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്.

തീപിടിത്തത്തിൽ 9 കുട്ടികളടക്കം 28 പേർ മരിച്ചിരുന്നു. തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും അദ്ദേഹം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in