പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം: മാലദ്വീപില്‍ മൂന്ന് മന്ത്രിമാര്‍ക്ക് സസ്പെന്‍ഷന്‍

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം: മാലദ്വീപില്‍ മൂന്ന് മന്ത്രിമാര്‍ക്ക് സസ്പെന്‍ഷന്‍

മറിയം ഷിയുന, മല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പുകളാണ് സസ്‌പെന്‍ഷനു കാരണം
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിന് മാലദ്വീപ് സര്‍ക്കാര്‍ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു. മറിയം ഷിയുന, മല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

നരേന്ദ്ര മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കളിപ്പാവയാണെന്നുമായിരുന്നു മന്ത്രി മറിയം ഷിയുനയുടെ പരാമര്‍ശം. എന്നാല്‍ മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിമര്‍ശനം ശക്തമായതിന് പിന്നാലെ, ഈ ട്വീറ്റ് ഇവര്‍ പിന്‍വലിച്ചിരുന്നു.

ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വയ്ക്കുന്നുവെന്നും ബീച്ച് ടൂറിസത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും മാലദ്വീപിലെ മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സ് പ്ലാറ്റ് ഫോമില്‍ പറഞ്ഞിരുന്നു. രാജ്യത്തെ 36 ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് ദ്വീപിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു. ഈ പോസ്റ്റും പിന്നീട് വലിയ വിവാദമായിരുന്നു.

എന്നാല്‍ നരേന്ദ്ര മോദിക്കെതിരെ പ്രതികരിച്ച മാലദ്വീപ് മന്ത്രിക്കെതിരെ മാലദ്വീപ് മുന്‍പ്രസിഡന്‌റ് മുഹമ്മദ് നഷീദ് രംഗത്തെത്തിയിരുന്നു. മന്ത്രിമാര്‍ വാക്കുകള്‍ സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ ഇത്തരം അഭിപ്രായങ്ങളില്‍നിന്ന് അകന്നു നില്‍ക്കുകയും അവ സര്‍ക്കാര്‍ നയത്തെ പ്രതിഫലിപ്പിക്കു്‌നനില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പുനല്‍കുകയും വേണമെന്ന് നഷീദ് എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം: മാലദ്വീപില്‍ മൂന്ന് മന്ത്രിമാര്‍ക്ക് സസ്പെന്‍ഷന്‍
മോദിയുടെ ലക്ഷദ്വീപ് യാത്ര: ഇന്ത്യ-മാലദ്വീപ് പ്രശ്‌നം പരസ്യ പോരിലേക്ക്, സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണാഹ്വാനം

മാലദ്വീപ് മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നാലെ, ഇന്ത്യയില്‍ വലിയ തോതിലുള്ള മാലദ്വീപ് ബഹിഷ്‌കരണ ക്യാമ്പയിനുകളാണ് നടക്കുന്നത്. ''മാലദ്വീപില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ഇന്ത്യക്കാര്‍ക്ക് എതിരെ വംശീയവും വിദ്വേഷപരവുമായ വാക്കുകള്‍ പ്രയോഗിക്കുന്നു. അവിടേക്ക് പരമാവധി വിനോദ സഞ്ചാരികളെ അയയ്ക്കുന്ന ഒരു രാജ്യത്തോടാണ് ഇത് ചെയ്യുന്നത്. നമ്മുടെ അയല്‍ക്കാരോട് നല്ല ബന്ധമാണ് നമുക്കുള്ളത്. പക്ഷേ, പ്രകോപമനമില്ലാതെ വിദ്വേഷം പരത്തുന്നത് നമ്മളെന്തിന് സഹിക്കണം?. ഞാന്‍ പലതവണ മാലദ്വീപ് സന്ദര്‍ശിക്കുകയും അതിനെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അന്തസ്സാണ് പ്രധാനം. നമ്മുടെ ടൂറിസത്തിന് പിന്തുണ നല്‍കാന്‍ നമുക്ക് തീരുമാനിക്കാം'', നടന്‍ അക്ഷയ് കുമാര്‍ കുറിച്ചു.

സച്ചിന്‍, സല്‍മാന്‍ ഖാന്‍, ജോണ്‍ എബ്രഹാം, ശ്രദ്ധ കപൂര്‍ തുടങ്ങി നിരവധി ബോളിവുഡ്, കായിക താരങ്ങള്‍ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കണം എന്നുള്ള ട്വീറ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in