ഒടുവില്‍ മമതയും, എട്ട്‌ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കും

ഒടുവില്‍ മമതയും, എട്ട്‌ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കും

പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ജൂലൈ 27 നായിരുന്നു നിതി ആയോഗ് യോഗം നിശ്ചയിച്ചിരുന്ന്
Updated on
1 min read

നരേന്ദ്രമോദി നയിക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ അവഗണന നേരിട്ടുവെന്ന് ആരോപിച്ച് നിതി ആയോഗ് യോഗം ബഹികരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടി മുഖ്യമന്ത്രിമാര്‍ക്കൊപ്പം മമത ബാനര്‍ജിയും. ഇതോടെ നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എട്ടാമത്തെ സംസ്ഥാന മുഖ്യമന്ത്രിയായും മമത മാറി. പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ജൂലൈ 27 നാണ് നിതി ആയോഗ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ ഈ സമയം മമത ബാനര്‍ജി തന്റെ നിലപാട് അറിയിച്ചിരുന്നില്ല. ''ഈ സര്‍ക്കാരിന്റെ നിലപാട് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരമൊരു ഭരണകൂടത്തിന്റെ വിവേചനപരമായ വശങ്ങള്‍ മറയ്ക്കുന്നതിന് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു പരിപാടിയില്‍ തങ്ങള്‍ പങ്കെടുക്കില്ല,'' വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.

ഒടുവില്‍ മമതയും, എട്ട്‌ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കും
ധാതു ഖനനം: സംസ്ഥാനങ്ങള്‍ക്ക് നികുതിയും ഈടാക്കാം, റോയല്‍റ്റി നികുതിയല്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

കേന്ദ്ര ബജറ്റിലെ അവഗണന ആരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആയിരുന്നു ആദ്യം ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നിലപാട് അറിയിച്ചിരുന്നു. കര്‍ണാടക മുഖ്യന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ബഹിഷ്‌കരണം അറിയിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ നിലപാട് അറിയിച്ചത്.

പിണറായി വിജയന്‍, ഝാര്‍ഗണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവും ബഹിഷ്‌കരണം പ്രഖ്യാപിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in